ഷിരൂർ (കർണാടക) ∙ കോഴിക്കോട് സ്വദേശി അർജുനടക്കം ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ ‌3 പേർക്കുംവേണ്ടി തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി കർണാടക സർക്കാരിനോട് നിർദേശിച്ചു. കനത്ത മഴയും പുഴയിലെ ശക്തമായ ഒഴുക്കും കാരണം തിരച്ചിൽ താൽക്കാലികമായി നിർത്തിയതാണെന്നും നടപടി തുടരുമെന്നും സർക്കാർ കോടതിക്ക് ഉറപ്പുനൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിരൂർ (കർണാടക) ∙ കോഴിക്കോട് സ്വദേശി അർജുനടക്കം ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ ‌3 പേർക്കുംവേണ്ടി തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി കർണാടക സർക്കാരിനോട് നിർദേശിച്ചു. കനത്ത മഴയും പുഴയിലെ ശക്തമായ ഒഴുക്കും കാരണം തിരച്ചിൽ താൽക്കാലികമായി നിർത്തിയതാണെന്നും നടപടി തുടരുമെന്നും സർക്കാർ കോടതിക്ക് ഉറപ്പുനൽകി. നേവിയുടെയും എൻഡിആർഎഫിന്റെയും സംഘത്തെ ഇവിടെ വിന്യസിച്ചിരുന്നെന്നും കനത്ത മഴ കാരണം സംസ്ഥാനം തിരച്ചിൽ നിർത്തിയതാണെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

അഭിഭാഷകരായ സിജി മലയിൽ, കെ.ആർ.സുഭാഷ് ചന്ദ്രൻ എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. നേരത്തേ സുപ്രീംകോടതിയെ സമീപിച്ച ഇവരോട് കർണാടക ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ വാദങ്ങളിൽ അഭിപ്രായം പറയാൻ ഹർജിക്കാരന്റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടതിനാൽ കേസ് പരിഗണിക്കുന്നത് 12 ലേക്ക് മാറ്റി. 

ADVERTISEMENT

ഉഡുപ്പിയിലെ മത്സ്യത്തൊഴിലാളി ഈശ്വർ മൽപേയുടെ നേതൃത്വത്തിൽ ഗംഗാവലിപ്പുഴയിൽ തിരച്ചിൽ നടത്താനുള്ള ശ്രമം അപകട ഭീഷണി ചൂണ്ടിക്കാട്ടി കർണാടക പൊലീസ് തടഞ്ഞിരുന്നു. സ്ഥിതി അനുകൂലമായാൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ബന്ധപ്പെടുമെന്നും അപ്പോൾ എത്തണമെന്നുമാണ് ഈശ്വർ മൽപെയ്ക്കു കിട്ടിയ നിർദേശം.

ഇതിനിടെ, പുഴയിൽ തിരച്ചിലിന് തൃശൂർ‌ കേരള കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്ന് കേരളം കർണാടകയെ അറിയിച്ചു. പുഴയിലെ ചെളിയും ഒഴുക്കും കാരണം യന്ത്രം പ്രവർത്തിപ്പിക്കാനാകില്ലെന്ന് സ്ഥലം സന്ദർശിച്ച സർവകലാശാലാ സംഘം റിപ്പോർട്ട് നൽകിയിരുന്നു. ഇന്നലെ അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ ഉത്തര കന്നഡ കലക്ടർ ലക്ഷ്മിപ്രിയയുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് കേരളം നിലപാട് അറിയിച്ചത്. 

English Summary:

High Court suggested to continue search for arjun