ഇരുനില സ്കൂളിലെ അതിജീവനപാഠം, സ്കൂളിന്റെ രണ്ടാംനില രക്ഷിച്ചത് 15 പേരുടെ ജീവൻ
ചൂരൽമല ∙ ദുരന്തം ഒഴുകിയെത്തിയ രാത്രിയിൽ വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ക്യാംപിലുണ്ടായിരുന്ന ഗോത്രവിഭാഗക്കാരുൾപ്പെടെയുള്ളവർ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ദുരന്തം മലയിടിച്ചെത്തി സർവനാശം വിതയ്ക്കുന്നതെല്ലാം ഭീതിയോടെ നേരിൽക്കണ്ടവരാണിവർ. പുന്നപ്പുഴയുടെ തീരത്താണ് സ്കൂൾ കെട്ടിടം. പുഴയിലൂടെ

ചൂരൽമല ∙ ദുരന്തം ഒഴുകിയെത്തിയ രാത്രിയിൽ വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ക്യാംപിലുണ്ടായിരുന്ന ഗോത്രവിഭാഗക്കാരുൾപ്പെടെയുള്ളവർ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ദുരന്തം മലയിടിച്ചെത്തി സർവനാശം വിതയ്ക്കുന്നതെല്ലാം ഭീതിയോടെ നേരിൽക്കണ്ടവരാണിവർ. പുന്നപ്പുഴയുടെ തീരത്താണ് സ്കൂൾ കെട്ടിടം. പുഴയിലൂടെ ആദ്യ ഉരുൾ ഒലിച്ചെത്തിയപ്പോൾത്തന്നെ ക്യാംപ് അംഗങ്ങളെല്ലാം സ്കൂളിന്റെ മുകൾനിലയിലേക്കു കയറി.
മലകളെയിടിച്ചു രണ്ടാമതും ഉരുൾജലമൊഴുകിയപ്പോൾ അവർ എല്ലാത്തിനും സാക്ഷികളായി. മറ്റെല്ലാം ഒലിച്ചുപോയപ്പോഴും സ്കൂളിന്റ ഇരുനിലക്കെട്ടിടം മാത്രം അനങ്ങാതെ നിന്നതിനാൽ ഗോത്രവിഭാഗക്കാരടക്കം 15 പേരും രക്ഷപെട്ടു.
മണിക്കൂറുകൾക്കു ശേഷം രാവിലെ ഏഴരയോടെ രക്ഷാപ്രവർത്തകരെത്തിയാണ് ഇവരെ രക്ഷപ്പെടുത്തി ചൂരൽമല ടൗണിലെത്തിച്ചത്. ഉരുൾപൊട്ടലുണ്ടായതിന്റെ തലേദിവസമായ 29നു മുണ്ടക്കൈ, പുഞ്ചിരിമട്ടം നഗർ എന്നിവിടങ്ങളിൽ നിന്നായി മാറ്റിപാർപ്പിക്കപ്പെട്ട 8 കുടുംബങ്ങളിൽ നിന്നുള്ളവരാണു വെള്ളാർമല സ്കൂളിലെ ക്യാംപിലുണ്ടായിരുന്നത്. മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ 27 മുതൽ ശക്തമായ മഴയായിരുന്നു.
കനത്ത മഴ നിലയ്ക്കാതെ പെയ്തപ്പോഴാണു പുഞ്ചിരിമട്ടം ഊരിലെ 3 കുടുംബങ്ങളെയും മുണ്ടക്കൈയിലെ 5 കുടുംബങ്ങളെയും മാറ്റിയത്. കിലോമീറ്ററുകൾ അകലെ നിന്നു മലവെള്ളപ്പാച്ചിലിനൊപ്പം ഒഴുകിയെത്തിയ കൂറ്റൻ പാറകളും മരങ്ങളും മണ്ണും സ്കൂളിലെ പഴയ കെട്ടിടങ്ങളെ തകർത്തെറിഞ്ഞെങ്കിലും ഇൗ ഇരുനിലക്കെട്ടിടത്തിന് ഒന്നും സംഭവിച്ചില്ല. ഇൗ കെട്ടിടമില്ലായിരുന്നുവെങ്കിൽ ചൂരൽമല ടൗൺ മുഴുവനായും തുടച്ചുനീക്കപ്പെടുമായിരുന്നു. 2019ലെ പ്രളയത്തിനു ശേഷമാണ് സ്കൂളിനു പുതിയ കെട്ടിടം പണിതത്.
മഴക്കാലത്തു പതിവായി അട്ടമല, മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ നിന്നുള്ളവരെ വെള്ളാർമല ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്കാണു മാറ്റിയത്.