ADVERTISEMENT

തിരുവനന്തപുരം ∙ വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ദുർബലമായ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത നാലു ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ഈ ദിവസങ്ങളിൽ എല്ലാ ജില്ലകളിലും 64.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ട് ആണ് നൽകിയിരിക്കുന്നത്.

കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 2.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ നിന്നു താഴ്ന്നിട്ടുണ്ട്. കെഎസ്ഇബിയുടെ കീഴിലുള്ള പെരിങ്ങൽകുത്ത് ഡാമിൽ മാത്രം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി വെള്ളമൊഴുക്കി വിടുന്നുണ്ട്. മൂഴിയാർ, മാട്ടുപ്പെട്ടി, പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, കുറ്റ്യാടി, ബാണാസുര സാഗർ ഡാമുകളിൽ അവസാനത്തെ മുന്നറിയിപ്പായ റെഡ് അലർട്ട് തുടരുന്നു. കണ്ടള ഡാമിൽ രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് തുടരുന്നു. 

ജലസേചന വകുപ്പിനു കീഴിലുള്ള നെയ്യാർ, കല്ലട, മണിയാർ, മലങ്കര, ഭൂതത്താൻകെട്ട്, ചിമ്മിനി, വാഴാനി, പീച്ചി, ശിരുവാണി, കാഞ്ഞിരപ്പുഴ, മലമ്പുഴ, മൂലത്തറ, കുറ്റ്യാടി, കാരാപ്പുഴ, പഴശ്ശി ഡാമുകളിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി വെള്ളമൊഴുക്കി വിടുന്നുണ്ട്. മീങ്കര ഡാമിൽ ഓറഞ്ച് അലർട്ടും പോത്തുണ്ടി, മംഗലം ഡാമുകളിൽ ആദ്യത്തെ മുന്നറിയിപ്പായ ബ്ലൂ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

English Summary:

Chance of heavy rain for four days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com