ജീവിതം തന്നെ ‘പാഠപുസ്തകം’; ഹരിതകർമ സേനാംഗം എഴുതിയ പുസ്തകം കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളിൽ പാഠപുസ്തകം
തിരുവനന്തപുരം ∙ വീടുകളിൽ മാലിന്യം ശേഖരിക്കുന്ന ഹരിതകർമ സേനാംഗം എസ്.ധനുജകുമാരി(48)യുടെ ജീവിതം തന്നെ ‘പാഠപുസ്തക’മാണ്. അവർ എഴുതിയ പുസ്തകം കണ്ണൂർ സർവകലാശാലയിൽ ബിഎയ്ക്കും കാലിക്കറ്റിൽ എംഎയ്ക്കും വിദ്യാർഥികൾ പഠിക്കുന്നു. രാജാജി നഗറിൽ (പഴയ പേര് ചെങ്കൽച്ചൂള) ജനിച്ചു വളർന്ന ധനുജകുമാരി എഴുതിയ

തിരുവനന്തപുരം ∙ വീടുകളിൽ മാലിന്യം ശേഖരിക്കുന്ന ഹരിതകർമ സേനാംഗം എസ്.ധനുജകുമാരി(48)യുടെ ജീവിതം തന്നെ ‘പാഠപുസ്തക’മാണ്. അവർ എഴുതിയ പുസ്തകം കണ്ണൂർ സർവകലാശാലയിൽ ബിഎയ്ക്കും കാലിക്കറ്റിൽ എംഎയ്ക്കും വിദ്യാർഥികൾ പഠിക്കുന്നു.
രാജാജി നഗറിൽ (പഴയ പേര് ചെങ്കൽച്ചൂള) ജനിച്ചു വളർന്ന ധനുജകുമാരി എഴുതിയ ‘ചെങ്കൽച്ചൂളയിലെ എന്റെ ജീവിതം’ എന്ന കുറിപ്പുകൾ, പുസ്തകവും പിന്നീട് പാഠപുസ്തകവുമാവുകയായിരുന്നു.
പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ധനുജകുമാരി വിജില എന്ന എഴുത്തുകാരിയുടെ പ്രേരണയിലാണ് എഴുതിത്തുടങ്ങിയത്. ‘സെക്രട്ടേറിയറ്റ് നിർമിക്കുന്ന കാലത്ത് തൊഴിലാളികളുടെ താവളമായിരുന്നു ചെങ്കൽച്ചൂള. ചൂളയിലെ ആണുങ്ങൾ പ്രശ്നക്കാരാണെന്നായിരുന്നു ആക്ഷേപം. കുട്ടികളെ ചേർക്കാൻ പോലും സ്കൂളുകൾ മടിച്ചു. ഇന്ന് വിദ്യാഭ്യാസമുള്ള കുട്ടികളാണു ചൂളയുടെ കരുത്ത്. സ്നേഹമുള്ള മനുഷ്യരാണ് കാഴ്ചകൾ. – ധനുജ പറയുന്നു.
മകൻ നിധീഷ് കലാമണ്ഡലത്തിൽ ചെണ്ട പഠിക്കാൻ പോയപ്പോഴുണ്ടായ ദുരനുഭവവും പുസ്തകത്തിലുണ്ട്. ജാതി പറഞ്ഞും ചേരിക്കാരനെന്നു വിളിച്ചുമുള്ള ആക്ഷേപം അതിരുവിട്ടതോടെ കലാമണ്ഡലത്തിൽ നിന്നു മടങ്ങി. മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണൻ ഇടപെട്ടതോടെ നിധീഷ് വീണ്ടും പോയിത്തുടങ്ങിയെങ്കിലും മുടങ്ങി.
രാജാജി നഗറിന്റെ ചരിത്രം രണ്ടാം ഭാഗം, 1200 വീടുകളിലെ 7000 പേരെക്കുറിച്ചുള്ള ഡേറ്റ ബാങ്ക് ഇവയാണ് അടുത്ത ലക്ഷ്യം. ചൂളയിലെ സ്ത്രീ കൂട്ടായ്മ ‘വിങ്സ് ഓഫ് വിമനി’ന്റെ സെക്രട്ടറിയായ ധനുജകുമാരിയുടെ ഉത്സാഹത്തിൽ ലൈബ്രറിയും തുടങ്ങി.