ബ്ലീച്ചിങ് പൗഡർ ഇടപാട്: നഷ്ടക്കരാർ നൽകിയത് ക്വട്ടേഷൻ പോലും ഇല്ലാതെ
കോഴിക്കോട് ∙ ഒന്നരക്കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ച ബ്ലീച്ചിങ് പൗഡർ ഇടപാടിൽ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിനു(കെഎസ്ഡിപിഎൽ) കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ(കെഎംഎസ്‌സിഎൽ) കരാർ നൽകിയത് വഴിവിട്ട്. കെഎംഎസ്‌സിഎല്ലിനു ലഭിക്കുന്ന കുറഞ്ഞ ക്വട്ടേഷൻ അടിസ്ഥാന വിലയാക്കി പൊതുമേഖലാ സ്ഥാപനം എന്ന പരിഗണന വച്ച് 15% വരെ അധിക തുക കെഎസ്ഡിപിഎല്ലിനു നൽകാം എന്നാണ് ചട്ടമെങ്കിലും ഒരു ക്വട്ടേഷനും ഇല്ലാതെയാണ് കെഎസ്ഡിപിഎല്ലിനു മെഡിക്കൽ കോർപറേഷൻ ബ്ലീച്ചിങ് പൗഡർ ഓർഡർ നൽകിയത്.

മരുന്നുവിതരണത്തിൽ കെഎസ്ഡിപിഎൽ നിരന്തരം പരാജയപ്പെട്ടിട്ടും കരാറുമായി മുന്നോട്ടു പോവുകയായിരുന്നു എന്ന് ഡയറക്ടർ ബോർഡിന്റെ മിനിറ്റ്സിൽ തന്നെ വ്യക്തമാണ്.ബ്ലീച്ചിങ് പൗഡർ സംഭരണത്തിനായി കെഎസ്ഡിപി ഇ–ടെൻഡർ ക്ഷണിക്കുന്നതിന്റെ (മേയ് 25, 2024) തലേന്നു തന്നെ ആന്ധ്ര കമ്പനിയുടെ ക്വട്ടേഷൻ അവർക്കു ലഭിച്ചിരുന്നെന്നും വിവരാവകാശ രേഖകളിൽ വ്യക്തമാവുന്നു. ക്വട്ടേഷൻ ലഭിച്ച ശേഷം സംഭരണത്തിനായി ഇ–ടെൻഡർ ക്ഷണിക്കുന്നതിന്റെ സാംഗത്യവും വിദഗ്ധർ ചോദ്യം ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം കോർപറേഷന്റെ മൂന്നു ഗോഡൗണുകളിൽ തീപിടിത്തമുണ്ടായത് അമിതമായി സംഭരിച്ച ബ്ലീച്ചിങ് പൗഡറിൽ നിന്നാണെന്ന നിഗമനത്തിലാണ് കെഎംഎസ്‌സിഎൽ സംഭരണ നടപടികൾ മാറ്റിമറിച്ചത്. ടെൻഡർ ക്ഷണിച്ച് സംഭരിക്കാൻ വേണ്ടത്ര സമയം കിട്ടില്ലെന്ന ന്യായത്തോടെ കെഎസ്ഡിപിഎല്ലിനെ ചുമതലപ്പെടുത്തുകയായിരുന്നു.
2023–24 ൽ ബങ്കേ ബിഹാറി എന്ന സ്ഥാപനത്തിൽ നിന്ന് 47.08 രൂപയ്ക്കു ബ്ലീച്ചിങ് പൗഡർ വാങ്ങിയതാണ് കെഎംഎസ്‌സിഎൽ അടിസ്ഥാനമാക്കിയത്. 2024–25 ലേക്ക് ടെൻഡർ വിളിക്കുകയോ ക്വട്ടേഷൻ ക്ഷണിക്കുകയോ ഉണ്ടായിട്ടില്ല. കെഎസ്ഡിപിഎൽ സംഭരണം ഏറ്റെടുത്തപ്പോഴാകട്ടെ രണ്ടു ദിവസത്തിനുള്ളിൽ 6 കമ്പനികൾ ക്വട്ടേഷൻ നൽകുകയും ചെയ്തു. ഈ കമ്പനികളുമായി നേരിട്ട് ഇടപാട് നടത്തിയിരുന്നെങ്കിൽ, കെഎംഎസ്‌സിഎല്ലിന്റെ ലാഭം 1.54 കോടി രൂപയായിരുന്നേനെ.
മേയ് 16നു ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ കെഎസ്ഡിപിഎല്ലിന്റെ വൻ വീഴ്ചകൾ എടുത്തു പറഞ്ഞ ശേഷമായിരുന്നു കെഎംഎസ്‌സിഎല്ലിന്റെ ഈ തീരുമാനം. 2023–24 ൽ 93 ഇനം മരുന്നുകളുടെ ഓർഡർ നൽകിയെങ്കിലും ഒരു വർഷത്തോളം വൈകിയും 100% വിതരണം പൂർത്തിയാക്കിയിട്ടില്ല. ഈ മെല്ലെപ്പോക്ക് അംഗീകരിക്കാനാവില്ലെന്നും ബോർഡ് ചൂണ്ടിക്കാട്ടുന്നുണ്ട്.