ആശുപത്രികളുടെ സുരക്ഷ: പ്രോട്ടോക്കോൾ കർശനമാക്കും
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ആശുപത്രികളുടെയും ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ തീരുമാനം. കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സാഹചര്യത്തിൽ കേരളത്തിലെ ആരോഗ്യകേന്ദ്രങ്ങളുടെ സുരക്ഷയെക്കുറിച്ചു ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ മന്ത്രി വീണാ ജോർജാണ് കോഡ് ഗ്രേ പാലിക്കാൻ നിർദേശിച്ചത്.

ആശുപത്രിയുടെയും ജീവനക്കാർ, രോഗികൾ എന്നിവരുടെയും സുരക്ഷ ഉറപ്പാക്കാൻ മുൻകൂട്ടി ചെയ്യേണ്ട പ്രവർത്തനങ്ങൾ, അതിക്രമം ഉണ്ടായാൽ സുരക്ഷ ഉറപ്പാക്കാനായുള്ള നടപടിക്രമങ്ങൾ, റിപ്പോർട്ടിങ്, തുടർപ്രവർത്തനങ്ങൾ എന്നിവ വിശദമായി പ്രതിപാദിക്കുന്നതാണ് കോഡ് ഗ്രേ പ്രോട്ടോക്കോൾ. ഇതോടൊപ്പം ജീവനക്കാർക്കു മാനസിക പിന്തുണ ഉറപ്പാക്കാനും നിയമപരിരക്ഷ ഉറപ്പാക്കാനുമുള്ള നിർദേശങ്ങളും പ്രോട്ടോക്കോളിലുണ്ട്.
പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകിയിരുന്നു. ആവശ്യമായവർക്ക് ഇനിയും പരിശീലനം നൽകും. ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. ഈ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നു സ്ഥാപന മേധാവികൾ ഉറപ്പാക്കണമെന്നും യോഗം തീരുമാനിച്ചു.
നമ്മുടെ മെഡിക്കൽ കോളജുകളിൽ എന്താണു സ്ഥിതി?
തിരുവനന്തപുരം മെഡിക്കൽ കോളജിൽ 8 മാസം മുൻപ് രാത്രി ജോലി കഴിഞ്ഞ് ക്വാർട്ടേഴ്സിലേക്ക് പോയ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ടു. ആശുപത്രിയിൽ വാർഡിനോടു ചേർന്നാണു ഡോക്ടറുടെ വിശ്രമമുറി എന്നതിനാൽ താരതമ്യേന സുരക്ഷിതമാണ്. എന്നാൽ, കാടുപിടിച്ചു കിടക്കുന്ന ആശുപത്രി, ഹോസ്റ്റൽ പരിസരങ്ങളാണു ഡോക്ടർമാരുടെയും നഴ്സുമാരുടെയും പേടിസ്വപ്നം.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണം കഴിച്ച് ആശുപത്രി മുറ്റത്തുതന്നെ രാത്രിയും പകലും കഴിഞ്ഞുകൂടുന്ന അലഞ്ഞുതിരിയുന്നവരും ലഹരിയ്ക്കടിമപ്പെട്ടവരുമാണിവിടെ ഭീഷണി. വനിതാ ഡോക്ടറെ ഉപദ്രവിച്ചതും ലഹരിക്ക് അടിമപ്പെട്ടയാളായിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർമാർക്കു വിശ്രമമുറിയുണ്ടെങ്കിലും ഒറ്റപ്പെട്ട സ്ഥലത്താണ്. ഡ്യൂട്ടി റൂമുകളിൽ മിക്കപ്പോഴും ആൾക്കൂട്ടത്തിനു നടുവിലിരുന്നാണു ജോലി. രാത്രി വൈകി, ലഹരി ഉപയോഗിച്ച് എത്തുന്നവരിൽ നിന്നുള്ള മോശം പെരുമാറ്റവും കയ്യേറ്റവും നേരിടേണ്ടി വരാറുണ്ട്. സുരക്ഷാ ജീവനക്കാരും പ്രാണഭയത്തോടെയാണ് ഇത്തരം സന്ദർഭങ്ങളിൽ ഇടപെടുന്നത്.
ഇടുക്കി മെഡിക്കൽ കോളജിൽ പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും പൂർണസമയ സേവനം ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. ഇവിടെ, സുരക്ഷ ഉറപ്പു വരുത്താൻ ക്രൈസിസ് മാനേജ്മെന്റ് ടീമിനെ നിയമിക്കുമെന്ന് പ്രിൻസിപ്പൽ ഡോ.ടോമി മാപ്പലകയിൽ പറഞ്ഞു. 2 പേർ സദാസമയവും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കും.
കോട്ടയം മെഡിക്കൽ കോളജിൽ വനിതാ ജീവനക്കാർക്ക് പ്രത്യേക സുരക്ഷാ സംവിധാനങ്ങളുണ്ട്. പ്രധാന കവാടങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും കേരള പൊലീസിന്റെ എസ്ഐഎസ്എഫ് സുരക്ഷ ഒരുക്കുന്നുണ്ട്. വാർഡുകളിൽ നഴ്സുമാർക്ക് നഴ്സിങ് റൂമും ഡോക്ടർമാർക്ക് ഡ്യൂട്ടി റൂമും ഉണ്ട്. ഇത് അകത്തു നിന്നും പൂട്ടാവുന്ന നിലയിലാണ്. 5 മുതൽ 7 പേരടങ്ങുന്ന പട്രോളിങ് ടീം ആശുപത്രിയിലുണ്ട്.
എറണാകുളം ഗവ. മെഡിക്കൽ കോളജിൽ നഴ്സുമാർക്കു വിശ്രമിക്കാൻ പ്രത്യേകം സ്ഥലമില്ല. മെഡിക്കൽ കോളജിന്റെയും നഴ്സിങ് കോളജിന്റെയും ഹോസ്റ്റലുകളിൽ സുരക്ഷയില്ല. നഴ്സിങ് കോളജിനു സ്ഥിരം സെക്യൂരിറ്റി സംവിധാനമില്ല. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ രാത്രി സുരക്ഷാ ജീവനക്കാരുണ്ട്. എയ്ഡ് പോസ്റ്റിൽ രാത്രിയിൽ ഒരു പൊലീസുകാരൻ ഉണ്ട്. ക്യാംപസിൽ തന്നെയാണ് പൊലീസ് സ്റ്റേഷൻ.
മഞ്ചേരി മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗം ഡോക്ടർമാർക്ക് ഡ്യൂട്ടി റൂം കുറവാണ്. പൊലീസ് എയ്ഡ് പോസ്റ്റിൽ രാത്രി പൊലീസ് ഉണ്ടാകാറില്ല. നിരീക്ഷണ ക്യാമറകളിൽ ചിലത് പ്രവർത്തിക്കുന്നില്ല.കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസിനു ചുറ്റുമതിൽ കെട്ടിയെങ്കിലും പൂർണമല്ല, ഫാർമസി കോളജിനു സമീപം വഴിക്കുവേണ്ടി മതിൽ പൊളിച്ചുമാറ്റിയതോടെ ലേഡീസ് ഹോസ്റ്റലിലേക്ക് ആർക്കും കടക്കാം.
അത്യാഹിതവിഭാഗത്തിൽ ആകെയുള്ള വിശ്രമമുറിയിൽ സൗകര്യമില്ലെന്ന് വനിതാ ഡോക്ടർമാർ പറയുന്നു. എംസിഎച്ചിൽ വാർഡുകളിൽ വിശ്രമിക്കാൻ സൈഡ് മുറിയുണ്ട്. എന്നാൽ പുതിയ പിഎംഎസ്എസ്‌വൈ ബ്ലോക്കിൽ ഈ സൗകര്യമില്ല. വർഷങ്ങൾക്ക് മുൻപ് വാർഡിൽ വനിതാ പിജി ഡോക്ടർ മാനഭംഗത്തിനിരയായിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.