ഡിസിസി പ്രസിഡന്റ് പങ്കെടുക്കുന്ന യോഗങ്ങൾ ബഹിഷ്കരിക്കും: മുസ്‌ലിം ലീഗ്
തൊടുപുഴ ∙ ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിനെതിരെ നിലപാട് കടുപ്പിച്ച് ജില്ലാ മുസ്‌ലിം ലീഗ് നേതൃത്വം. സി.പി.മാത്യു പങ്കെടുക്കുന്ന യുഡിഎഫ് യോഗങ്ങൾ ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കില്ലെന്നും ഇദ്ദേഹം ഇല്ലാത്ത പരിപാടികളിൽ പൂർണ പിന്തുണ നൽകുമെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ.ഷുക്കൂർ. ഇക്കാര്യം കോൺഗ്രസ്, മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവർ തങ്ങൾക്ക് അനുകൂലമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റിനെ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് സംസ്ഥാന നേതൃത്വത്തോട് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടതായാണ് സൂചന.

അഞ്ച് പതിറ്റാണ്ടിലേറെയായി കോൺഗ്രസും മുസ്‌ലിം ലീഗും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ഡിസിസി പ്രസിഡന്റിന്റെ വ്യക്തി താൽപര്യങ്ങളാണ് പ്രശ്നങ്ങൾക്ക് വഴിതെളിച്ചത്. കോൺഗ്രസ് വഞ്ചിച്ചതിനാൽ സിപിഎമ്മിനായി വോട്ട് ചെയ്തു. ഇടതുമുന്നണിയുമായി യാതൊരു ബന്ധവുമില്ല. യുഡിഎഫ് എന്ന പൊതുവികാരത്തിനൊപ്പം ജില്ലയിൽ ഉറച്ചു നിൽക്കും. ഈ വിഷയം ലീഗ് അവസാനിപ്പിക്കുന്നതായും കൂടുതൽ പ്രതികരണങ്ങൾ ഇനിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചെയർപഴ്സനെതിരെ 22ന് നഗരസഭാ കൗൺസിലിൽ അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തിൽ ലീഗ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ.ഷുക്കൂർ, ജനറൽ സെക്രട്ടറി കെ.എസ്.സിയാദ് തുടങ്ങിയവർ പറഞ്ഞു.