വനം കേസ്: കോടതി നടപടികളിൽ മെല്ലപ്പോക്ക്, 3656 കേസുകളിൽ വിധി വന്നത് 3 എണ്ണത്തിൽ മാത്രം
കോഴിക്കോട് ∙ വനംവകുപ്പിലെ കേസുകളുടെ നടത്തിപ്പും അന്വേഷണവും ദുർബലമാണെന്നു വ്യക്തമാക്കി ഹോക്ക് (ഹോസ്റ്റൈൽ ആക്ടിവിറ്റി വാച്ച് കേർണൽ) സോഫ്റ്റ്‌വെയറിലെ കണക്കുകൾ. വനം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നാലു വർഷത്തിനിടയിൽ എടുത്ത 3,656 കേസുകളിൽ 3 എണ്ണത്തിൽ മാത്രമാണ് കോടതിയുടെ അന്തിമ തീർപ്പുണ്ടായത്. 1,019 കേസുകൾ കോടതിയുടെ പരിഗണനയിലും 1,830 കേസുകൾ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണെന്ന് ‘ഹോക്ക്’ വ്യക്തമാക്കുന്നു. ‘ഹോക്കി’ന്റെ സഹായത്തോടെ കുറ്റകൃത്യങ്ങൾ മുൻകൂട്ടി തടയുന്നതിനുള്ള പരിശീലനവും വനംവകുപ്പ് ആരംഭിച്ചു.

2020 ഓഗസ്റ്റ് ഒന്നു മുതലാണു വനംകുറ്റകൃത്യങ്ങൾ ‘ഹോക്ക്’ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്താൻ തുടങ്ങിയത്. അതിനു മുന്നേയുള്ള കേസുകൾകൂടി കണക്കിലെടുക്കുമ്പോൾ എണ്ണം 5,500ൽ എത്തുമെന്ന് വനം അധികൃതർ സൂചിപ്പിക്കുന്നു. 804 കേസുകൾ തെളിവിന്റെ അഭാവത്താലും പിഴ ഈടാക്കിയും തീർപ്പാക്കിയിട്ടുണ്ട്.
വനംകേസുകളുടെ നടത്തിപ്പിലെ മെല്ലെപ്പോക്കാണു കണക്കുകളിൽ വ്യക്തമാവുന്നത്. തളിപ്പറമ്പ് റേഞ്ചിലെ രണ്ടു കേസുകളിലും കോതമംഗലം റേഞ്ചിലെ ഒരു കേസും മാത്രമാണ് നാലു വർഷത്തിനിടയിൽ കോടതി വഴി തീർപ്പാക്കിയത്. കോടതികൾ കേസ് പരിഗണിക്കുന്നതിലെ കാലതാമസവും കാരണമാകുന്നുണ്ടെന്നു വനം അധികൃതർ ചൂണ്ടിക്കാട്ടി.
‘ഹോക്കി’ന്റെ സഹായത്തോടെ കുറ്റകൃത്യങ്ങൾ മുൻകൂട്ടി നിരീക്ഷിക്കാനുള്ള പരിശീലനവും വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. മറയൂർ ചെക്പോസ്റ്റിൽ പൈലറ്റ് പദ്ധതി ആരംഭിച്ചു.
കൂടുതൽ കേസുകൾ
(ഡിവിഷൻ, ആകെ കേസുകൾ, കോടതിയിലുള്ളത്, അന്വേഷണത്തിലുള്ളത്, ഉപേക്ഷിച്ചത് എന്ന ക്രമത്തിൽ)
മൂന്നാർ ഡിവിഷൻ:
490, 112, 323, 55
വയനാട് ഡിവിഷൻ:
251, 7, 238, 6
തൃശൂർ ഡിവിഷൻ:
206, 35, 156, 15
തിരുവനന്തപുരം ഡിവിഷൻ:
203, 56, 80, 67
മണ്ണാർക്കാട് ഡിവിഷൻ:
203, 73, 53, 77