3.40 കോടി രൂപയുടെ കള്ളനോട്ടുകളുമായി 2 പേർ തേനി പൊലീസിന്റെ പിടിയിൽ
കുമളി ∙ പണം ഇരട്ടിപ്പിക്കൽ സംഘത്തിലെ 2 പേരെ 3.40 കോടി രൂപയുടെ കള്ളനോട്ടുകളുമായി തേനി പൊലീസ് പിടികൂടി. തേനി സ്വദേശികളായ കേശവൻ, ശേഖർ ബാബു എന്നിവരാണു പിടിയിലായത്. കരുവേൽനായിക്കൻപെട്ടിയിൽ വാഹനപരിശോധന നടക്കുമ്പോൾ 2 പേർ ആഡംബര കാറിലെത്തി. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിച്ചപ്പോൾ സീറ്റിനു പിന്നിൽ പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ നോട്ടുകൾ കണ്ടെത്തുകയായിരുന്നു.

പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 3.40 കോടിയുടെ കള്ളനോട്ടുകളും 15 ലക്ഷം രൂപയും ആഡംബര കാറുകളും ഇരുപതിലധികം മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഒരു ലക്ഷം രൂപ നൽകിയാൽ പകരം 2 ലക്ഷം രൂപയുടെ നോട്ടുകൾ നൽകാമെന്നു പറഞ്ഞു നല്ല നോട്ടുകളുമായി കടന്നുകളയുകയാണ് ഇവരുടെ പതിവെന്നും കേരളത്തിൽ നിന്നുള്ള ഒട്ടേറെ ആളുകൾ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.