തിരുവനന്തപുരം∙ വൈദ്യുതി വാങ്ങാൻ സർക്കാരിന്റെ അടിയന്തര സാമ്പത്തികസഹായം ലഭിച്ചില്ലെങ്കിൽ അടുത്ത 3 വർഷം പവർകട്ടും രാത്രി ലോഡ്ഷെഡിങ്ങും ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്ഇബി. വൈകിട്ട് 6 നും രാത്രി 11നും ഇടയിലെ വൈദ്യുതി ഉപയോഗം വർധിക്കുന്നതിനാൽ ആഭ്യന്തര ഉൽപാദനത്തിനും നിലവിലെ കരാറുകൾക്കും പുറമേ, കൂടിയ നിരക്കിലാണു വൈദ്യുതി വാങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 12,938 കോടി രൂപയാണു വൈദ്യുതി വാങ്ങാൻ ചെലവഴിച്ചത്. ഇക്കൊല്ലം 14,500–15,000 കോടി വേണ്ടിവരുമെന്നാണു കണക്കുകൂട്ടൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർക്കാർ സഹായിച്ചില്ലെങ്കിൽ വായ്പയെടുക്കുകയാണു മറ്റുവഴി. ഇതോടെ, നിരക്കുവർധന ഉൾപ്പെടെയുള്ള ഭാരം ജനങ്ങൾക്കുമേൽ വരും. സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടിവരുമെന്ന് പെൻഷനേഴ്സ് കൂട്ടായ്മയുടെ സമ്മേളനത്തിൽ കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ തുറന്നുപറഞ്ഞതു പ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കുന്നു. ഉത്തരേന്ത്യൻ നിലയങ്ങളിൽനിന്നുള്ള വൈദ്യുതിലഭ്യത കുറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ഒന്നിലധികം ദിവസം ലോഡ്ഷെഡിങ് വേണ്ടിവന്നു. 

ADVERTISEMENT

സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയിൽ (സെകി) നിന്ന് അടുത്ത വർഷം മുതൽ യൂണിറ്റിന് 3.49 രൂപ നിരക്കിൽ രാത്രിയിലെ ഉപയോഗത്തിനുൾപ്പെടെ 500 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നതു പ്രതീക്ഷ നൽകുന്നു. എന്നാൽ, വിതരണ ലൈനിൽ തിരക്കുള്ള രാത്രി സമയങ്ങളിൽ ഈ വൈദ്യുതി എത്രമാത്രം ലഭിക്കുമെന്ന് ഉറപ്പില്ല. കരാറിന് റഗുലേറ്ററി കമ്മിഷന്റെയും സർക്കാരിന്റെയും അനുമതി ലഭിച്ചാൽ 18 മാസത്തിനു ശേഷം വൈദ്യുതി ലഭിച്ചു തുടങ്ങും. 

സൗരോർജം സംഭരിക്കാൻ ‘ബെസ്’ 

ADVERTISEMENT

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 1000 മെഗാവാട്ട് വൈദ്യുതി സംഭരിക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സ്ഥാപിക്കുന്നതിനു ചർച്ച തുടങ്ങി. ഇതിനു സോളർ എനർജി കോർപറേഷനുമായി ചർച്ച തുടങ്ങി. ഒരു മെഗാവാട്ട് സംഭരണ ശേഷിയുള്ള ബെസ് സ്ഥാപിക്കാൻ 5.6 കോടി രൂപയാണ് ചെലവ്. 1000 മെഗാവാട്ടിന് 5600 കോടി രൂപയാകുമെന്നതിനാൽ സ്വകാര്യ പങ്കാളിത്തവും തേടിയേക്കും. സ്ഥാനത്തു പ്രതിമാസം 30 മെഗാവാട്ട് എന്ന നിലയിൽ സൗരോർജ ഉൽപാദനം വർധിക്കുന്ന സാഹചര്യത്തിൽ 3 വർഷത്തിനുള്ളിൽ 1000 മെഗാവാട്ട് അധിക വൈദ്യുതി ഉൽപാദനമുണ്ടാകുമെന്നാണു കരുതുന്നത്. 

സൗരോർജം സംഭരിച്ച് വൈദ്യുതി ഉപഭോഗം കൂടുന്ന രാത്രി സമയത്ത് (പീക്ക് സമയം) ഉപയോഗിക്കുകയാണു ലക്ഷ്യം. ഇതു നടപ്പായാൽ വൈദ്യുതി പ്രതിസന്ധിക്കു താൽക്കാലിക പരിഹാരമാകുമെന്നു കെഎസ്ഇബി സിഎംഡി ബിജു പ്രഭാകർ ‘മനോരമ’യോടു പറഞ്ഞു. 

English Summary:

KSEB warns about power crisis