രാമക്കൽമേട്ടിൽ തമിഴ്നാട് വനംവകുപ്പിന്റെ സന്ദർശനം വീണ്ടും; പതിവു സന്ദർശനമെന്ന് വിശദീകരണം
നെടുങ്കണ്ടം ∙ രാമക്കൽമേട്ടിൽ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സന്ദർശനം നടത്തി. തേനി ഫോറസ്റ്റ് ഡിവിഷനിലെ എഎഫ്ഒയുടെ (അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ) നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സന്ദർശനം നടത്തിയത്. പതിവു സന്ദർശനം മാത്രമാണ് രാമക്കൽമേട്ടിൽ നടത്തിയതെന്നാണ് തമിഴ്നാട് ഉദ്യോഗസ്ഥർ പറയുന്നത്. ഇന്നലെ രാവിലെ മേഖലയിലെത്തിയ ഉദ്യോഗസ്ഥർ രാമക്കല്ലിലേക്കുള്ള വഴിയും പരിസരങ്ങളും പരിശോധിച്ചു. തുടർന്ന് പ്രദേശവാസികളോട് സൗഹൃദ സംഭാഷണവും നടത്തിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. കഴിഞ്ഞ എട്ടിനാണ് രാമക്കല്ലിലേക്കുള്ള പ്രവേശനം നിരോധിച്ച് തമിഴ്നാട് ഉദ്യോഗസ്ഥർ ബോർഡ് സ്ഥാപിച്ചത്. തുടർന്ന് റവന്യു വകുപ്പ് ജീവനക്കാരെത്തി തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. പിന്നാലെ എം.എം.മണി എംഎൽഎയും രാമക്കൽമേട് സന്ദർശിച്ചിരുന്നു. വിഷയത്തിൽ ഇടുക്കി ജില്ലാ കലക്ടർ തേനി ജില്ലാ കലക്ടറുമായി ചർച്ച നടത്തിയിട്ടുണ്ട്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിലെ പ്രതിസന്ധി ഓണത്തിന് മുൻപേ പൂർണമായും പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

നെടുങ്കണ്ടം ∙ രാമക്കൽമേട്ടിൽ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സന്ദർശനം നടത്തി. തേനി ഫോറസ്റ്റ് ഡിവിഷനിലെ എഎഫ്ഒയുടെ (അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ) നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സന്ദർശനം നടത്തിയത്. പതിവു സന്ദർശനം മാത്രമാണ് രാമക്കൽമേട്ടിൽ നടത്തിയതെന്നാണ് തമിഴ്നാട് ഉദ്യോഗസ്ഥർ പറയുന്നത്.
ഇന്നലെ രാവിലെ മേഖലയിലെത്തിയ ഉദ്യോഗസ്ഥർ രാമക്കല്ലിലേക്കുള്ള വഴിയും പരിസരങ്ങളും പരിശോധിച്ചു. തുടർന്ന് പ്രദേശവാസികളോട് സൗഹൃദ സംഭാഷണവും നടത്തിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. കഴിഞ്ഞ എട്ടിനാണ് രാമക്കല്ലിലേക്കുള്ള പ്രവേശനം നിരോധിച്ച് തമിഴ്നാട് ഉദ്യോഗസ്ഥർ ബോർഡ് സ്ഥാപിച്ചത്. തുടർന്ന് റവന്യു വകുപ്പ് ജീവനക്കാരെത്തി തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. പിന്നാലെ എം.എം.മണി എംഎൽഎയും രാമക്കൽമേട് സന്ദർശിച്ചിരുന്നു. വിഷയത്തിൽ ഇടുക്കി ജില്ലാ കലക്ടർ തേനി ജില്ലാ കലക്ടറുമായി ചർച്ച നടത്തിയിട്ടുണ്ട്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിലെ പ്രതിസന്ധി ഓണത്തിന് മുൻപേ പൂർണമായും പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
തമിഴ്നാടിന്റെ നടപടിക്ക് പിന്നിൽ
തമിഴ്നാടിന്റെ പരിധിയിലുള്ള വനത്തിലാണ് രാമക്കല്ല് സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾ വനത്തിനുള്ളിൽ പ്ലാസ്റ്റിക്കും മാലിന്യങ്ങളും തള്ളുന്നതാണ് ഇപ്പോഴത്തെ തമിഴ്നാടിന്റെ നടപടിക്ക് പിന്നിലെന്നാണ് വിവരം. മേഖലയിലെ മാലിന്യ പ്രശ്നത്തെക്കുറിച്ച് മുൻപും പരാതി ഉയർന്നിരുന്നു. മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ റവന്യു വകുപ്പ് പഞ്ചായത്തിനും നിർദേശം നൽകിയിട്ടുണ്ട്.