തിരുവനന്തപുരം∙ കേന്ദ്ര വനസംരക്ഷണ നിയമപ്രകാരം സംസ്ഥാനത്ത് പരിവർത്തനം നടത്തിയ വനഭൂമി കണ്ടെത്താൻ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി 3 മാസം മുൻപു നിയോഗിച്ച ആറംഗ വിദഗ്ധസമിതി സർക്കാർ പുനഃസംഘടിപ്പിച്ചു. വനേതര ആവശ്യങ്ങൾക്കായി തരംമാറ്റിയ വനഭൂമി ഔദ്യോഗികമായി കണ്ടെത്തുകയാണു സമിതിയുടെ ലക്ഷ്യം. വനത്തിനു പുറത്ത്, വനസമാനമായ(ഫോറസ്റ്റ് ലൈക്ക് ഏരിയ) പ്രദേശങ്ങളുടെ വിവരങ്ങളും ശേഖരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് മലയോര മേഖലകളിലെ കുടിയേറ്റക്കാർക്കു ഭൂമി പതിച്ചു നൽകുന്നതു സംബന്ധിച്ച തടസ്സങ്ങളും നിയമക്കുരുക്കുകളും ഏറെയാണ്.  ഈ സാഹചര്യത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് നിർണായകമാണ്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്മെന്റ്) ചെയർമാനും അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ(വർക്കിങ് പ്ലാ‍ൻ ആൻഡ് റിസർച്), ലാൻഡ് റവന്യു കമ്മിഷണർ, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സർവേ ആൻഡ് ലാൻഡ് റെക്ക്രോ‍ഡ്സ് ഡയറക്ടർ, നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറി എന്നിവർ അംഗങ്ങളുമായി മേയ് 16ന് ആണ് വിദഗ്ധസമിതി രൂപീകരിച്ചത്.

ADVERTISEMENT

രേഖകളുടെ സൂക്ഷ്മ പരിശോധന ആവശ്യമാണെന്നു ബോധ്യമായതിനെത്തുടർന്നാണു തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, കൃഷി ഡയറക്ടർ,ലേബർ കമ്മിഷണർ,കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡ് കമ്മിഷണർ,ഫോറസ്റ്റ് കൺസർവേറ്റർ എന്നിവരെ പുതുതായി ഉൾപ്പെടുത്തിയത്. സമിതി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജൂലൈ 27നു സർക്കാരിനു കത്ത് നൽകിയിരുന്നു. 

 കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പാസാക്കിയ വനസംരക്ഷണ നിയമ ഭേദഗതി പ്രകാരം, സർക്കാർ രേഖകളിൽ വനം എന്നു രേഖപ്പെടുത്തിയിട്ടുള്ളതും നിലവിൽ മറ്റ് ആവശ്യങ്ങൾക്കായി പരിവർത്തനം വരുത്തിയതുമായ വനഭൂമി, കേന്ദ്ര വനസംരക്ഷണ നിയമത്തിലെ ‘വനം’ എന്ന നിർവചനത്തിൽനിന്ന് ഒഴിവാക്കാമെന്നു വ്യവസ്ഥ ചെയ്തിരുന്നു. ഇതു കണ്ടെത്താൻ വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങളോടു നിർദേശിച്ചിരുന്നു. ഒക്ടോബർ 31ന് അകം സർക്കാരിനു സമഗ്ര റിപ്പോർട്ട് നൽകണമെന്നാണു വിദഗ്ധ സമിതിയോടു നിർദേശിച്ചിട്ടുള്ളത്.

English Summary:

Detection of converted forest land

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT