നെടുങ്കണ്ടം∙ വീട്ടിൽ കയറി വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി യുവാക്കൾ 20 ലക്ഷം രൂപ തട്ടിയെന്ന പരാതി മണിക്കൂറുകൾക്കുള്ളിൽ പൊളിഞ്ഞു. പരാതി വ്യാജമാണെന്നു തെളിയിച്ച പൊലീസ്, വീട്ടമ്മ തയാറാക്കിയ മോഷണനാടകം പൊളിച്ചടുക്കി. ഉടുമ്പൻചോല കോമ്പയാറിൽ ഇന്നലെ വൈകിട്ടു മൂന്നിനാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുങ്കണ്ടം∙ വീട്ടിൽ കയറി വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി യുവാക്കൾ 20 ലക്ഷം രൂപ തട്ടിയെന്ന പരാതി മണിക്കൂറുകൾക്കുള്ളിൽ പൊളിഞ്ഞു. പരാതി വ്യാജമാണെന്നു തെളിയിച്ച പൊലീസ്, വീട്ടമ്മ തയാറാക്കിയ മോഷണനാടകം പൊളിച്ചടുക്കി.

ഉടുമ്പൻചോല കോമ്പയാറിൽ ഇന്നലെ വൈകിട്ടു മൂന്നിനാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. വീട്ടിൽ ഒറ്റയ്ക്കായിരുന്ന തന്റെ മുഖത്തു മുളകുപൊടി വിതറി ലക്ഷങ്ങൾ തട്ടിയെന്നാണു യുവതി ആരോപിച്ചത്. രണ്ടംഗ സംഘമാണ് എത്തിയത്. അവർ മുഖംമൂടി ധരിച്ചിരുന്നു. മുളകുപൊടി വിതറിയശേഷം അലമാരയിൽ നിന്നു പണം എടുത്തുകൊണ്ടു പോയി എന്നാണു വീട്ടമ്മ അറിയിച്ചത്.

ADVERTISEMENT

നെടുങ്കണ്ടം എസ്ഐ ടി.എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന്റെ നിർദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിച്ചത്. എന്നാൽ ചോദ്യം ചെയ്യലിൽ വീട്ടമ്മ കുഴഞ്ഞു.

മോഷണം പോയ തുകയിലും മൊഴികളിലും വൈരുധ്യം വന്നതോടെ പൊലീസ് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു. ഫൊറൻസിക് സംഘം ഉൾപ്പെടെയുള്ളവർ വരുമെന്നും കൂടുതൽ പ്രശ്നമാകുമെന്നു മനസ്സിലാക്കിയ വീട്ടമ്മ മോഷണം കെട്ടിച്ചമച്ചതാണെന്നു സമ്മതിക്കുകയായിരുന്നു.

ADVERTISEMENT

പരാതി ഇല്ലാത്തതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പ്രദേശത്തു വീട്ടമ്മ ചിട്ടി നടത്തുന്നതായി നാട്ടുകാർ പറഞ്ഞു. സമയബന്ധിതമായി നൽകേണ്ട ചിട്ടിപ്പണം കൈവശം ഇല്ലാതെ വന്നപ്പോൾ സൃഷ്ടിച്ച നാടകമാണെന്നാണ് സൂചന.

English Summary:

False complaint of robbery; kerala police broke the drama of housewife