തിരുവനന്തപുരം ∙ സിനിമയിൽ അഭിനേതാവിന് മറ്റൊരു അഭിനേതാവുമായി ഇഴുകിച്ചേർന്ന് (ഇന്റിമേറ്റ് സീൻ) അഭിനയിക്കേണ്ടതുണ്ടെങ്കിൽ എന്തു തരം സീൻ എന്നു കൃത്യമായി ബോധ്യപ്പെടുത്തുകയും അംഗീകരിക്കുന്നുവെങ്കിൽ കരാറിന്റെ ഭാഗമാക്കുകയും വേണമെന്നു ഹേമ കമ്മിറ്റി. മലയാള സിനിമയിൽ ചില മുൻനിര താരങ്ങളൊഴികെ ആരും നിർമാതാക്കളുമായി രേഖാമൂലമുള്ള തൊഴിൽ കരാറിൽ ഏർപ്പെടാറില്ല. കരാറിനു വ്യക്തമായ സംവിധാനമില്ലാത്തത് അഭിനേതാക്കൾക്കും സാങ്കേതിക വിദഗ്ധർക്കും മാത്രമല്ല, സംവിധായകനും നിർമാതാവിനും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കമ്മിറ്റി പറയുന്നു. റിപ്പോർട്ടിൽ നിന്ന്:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙തിരക്കഥയിൽ സംവിധായകന്റെ സ്വാതന്ത്ര്യം ഹനിക്കുകയും ബാഹ്യ ഇടപെടലുണ്ടാവുകയും ചെയ്യുന്ന സന്ദർഭങ്ങളുണ്ട്. നായക നടൻമാരുടെ ഇടപെടൽ വർധിച്ചുവരുന്നു. ഇതുമൂലം സംവിധായകൻ ഉദ്ദേശിക്കാത്ത സിനിമ സംഭവിക്കുന്നു. സംവിധായകന്റെ അറിവില്ലാതെ സിനിമയിൽ എഡിറ്റിങ് നടന്ന ഉദാഹരണങ്ങൾ കമ്മിറ്റിക്കു മുൻപിൽ സംവിധായകർ തന്നെ ചൂണ്ടിക്കാണിച്ചു. തിരക്കഥയിലും സംഭാഷണത്തിലും അവർ നടത്തുന്ന മാറ്റങ്ങൾ സംവിധായകന്റെ ക്രിയേറ്റിവിറ്റിക്കു വിഘാതമാകുന്നു. കലാരൂപമെന്ന നിലയിൽ സിനിമയ്ക്ക് ഇതു ഗുണകരമല്ല. തുടക്കക്കാരും സിനിമാ മേഖലയിൽ സ്വാധീനമില്ലാത്തവരുമായ സംവിധായകരാണ് ഈ വെല്ലുവിളി കൂടുതലായി നേരിടുന്നത്. കഥയും തിരക്കഥയും സംഭാഷണവും അന്തിമമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ സംവിധായകന്റെ അറിവില്ലാതെ മാറ്റംവരുത്തില്ലെന്ന വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തണം.  

ADVERTISEMENT

∙ ജൂനിയർ ആർട്ടിസ്റ്റുകളെ നൽകുന്നത് ഏജന്റുമാരാണ്. അവിടെയും കരാറില്ല. ജൂനിയർ ആർട്ടിസ്റ്റുകളെ ഏർപ്പാടാക്കുന്നവരുമായും കരാർവച്ച ശേഷമേ സിനിമാ ഷൂട്ടിങ് തുടങ്ങുന്നുള്ളൂവെന്ന് ഉറപ്പാക്കണം. ലൊക്കേഷനിൽ വനിതകൾക്കു സുരക്ഷിതമായ ശുചിമുറി, വസ്ത്രം മാറാനുള്ള മുറി, പ്രതിഫലം, താമസം, യാത്ര, ജോലിസമയം എന്നിവയെല്ലാം കരാറിൽ വ്യവസ്ഥ ചെയ്യണം.

ലഹരി ഉപയോഗം വ്യാപകം

ADVERTISEMENT

തിരുവനന്തപുരം ∙ മലയാള സിനിമാസെറ്റുകളിൽ മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം വ്യാപകമാണെന്നു ഹേമ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഞെട്ടിക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള മൊഴികൾ ലഭിച്ചെന്നും ലഹരി ഉപയോഗിച്ചശേഷമാണ് ഇവയിൽ അധികവും നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒട്ടേറെ നടൻമാർ മദ്യപിച്ച ശേഷമാണു സെറ്റിൽ എത്താറുള്ളതെന്നു കമ്മിറ്റിക്കു മൊഴി ലഭിച്ചു. ഈ നടൻമാരിൽ നല്ലൊരു പങ്ക് ലഹരി ഉപയോഗിക്കുന്നു. ക്രിയേറ്റിവിറ്റി വർധിക്കുമെന്ന കാരണമാണു പറയുന്നത്. ഇത്തരക്കാരായ ന്യൂജനറേഷൻ അഭിനേതാക്കൾ കൃത്യസമയത്തു സെറ്റിൽ എത്തുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിക്കുന്ന നിർമാതാക്കളോട് അസഭ്യം പറയുന്നു. മുടക്കിയ പണം നഷ്ടമാകുമെന്നോർത്തു നിർമാതാക്കൾക്കു മറ്റൊന്നും ചെയ്യാനാകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സെറ്റിൽ മദ്യ, ലഹരിമരുന്ന് ഉപയോഗം ഒരു കാരണവശാലും അനുവദിക്കില്ലെന്നു നിർമാതാക്കൾ തീരുമാനിക്കണം. 

ADVERTISEMENT

സെറ്റുകളിലെ ചർച്ചകളിൽ പുരുഷന്മാർ പലപ്പോഴും  മദ്യപിച്ചു പങ്കെടുക്കാറുണ്ട്. ഇത്തരം ചർച്ചകളിൽ സ്ത്രീകളുടെ സാന്നിധ്യത്തിൽ തന്നെ അവർക്കെതിരെ അശ്ലീല പരാമർശങ്ങൾ പതിവാണ്. 

English Summary:

Wants clarity in contract in flim industry says Hema commission report

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT