കൊച്ചി ∙ താരനിലാവ് പ്രഭചൊരിഞ്ഞ രാവിൽ മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു. ആയിരത്തഞ്ഞൂറിലേറെ വേഷപ്പകർച്ചകളാൽ പ്രേക്ഷകരെ പതിറ്റാണ്ടുകൾ വിസ്മയിപ്പിച്ച നടൻ ജഗതി ശ്രീകുമാറിന് അൾട്ടിമേറ്റ് എന്റർടെയ്നർ പുരസ്കാരം മമ്മൂട്ടി, മോഹൻലാൽ എന്നിവർ ചേർന്നു സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്കാണ്. കാതൽ, ഭ്രമയുഗം എന്നീ സിനിമകളിലെ കഥാപാത്രങ്ങൾക്കാണു പുരസ്കാരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ താരനിലാവ് പ്രഭചൊരിഞ്ഞ രാവിൽ മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു. ആയിരത്തഞ്ഞൂറിലേറെ വേഷപ്പകർച്ചകളാൽ പ്രേക്ഷകരെ പതിറ്റാണ്ടുകൾ വിസ്മയിപ്പിച്ച നടൻ ജഗതി ശ്രീകുമാറിന് അൾട്ടിമേറ്റ് എന്റർടെയ്നർ പുരസ്കാരം മമ്മൂട്ടി, മോഹൻലാൽ എന്നിവർ ചേർന്നു സമ്മാനിച്ചു.

എന്റർടെയ്ൻമെന്റ് ആക്ടർ പുരസ്കാരം കുഞ്ചാക്കോ ബോബനിൽ നിന്ന് ഏറ്റുവാങ്ങി ഉർവശി (ചിത്രം: മനോരമ)

മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്കാണ്. കാതൽ, ഭ്രമയുഗം എന്നീ സിനിമകളിലെ കഥാപാത്രങ്ങൾക്കാണു പുരസ്കാരം. മാസ്റ്റർ എന്റർടെയ്നർ ഡയറക്ടർ പുരസ്കാരം സത്യൻ അന്തിക്കാടിനു മോഹൻലാൽ സമ്മാനിച്ചു. എന്റർടെയ്ൻമെന്റ് ആക്ടർ പുരസ്കാരം ഉർവശിയും സ്വീകരിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ പകിട്ടോടെയാണ് ഉർവശി പുരസ്കാരം ഏറ്റുവാങ്ങിയത്. എവർഗ്രീൻ എന്റർടെയ്നർ പുരസ്കാരം മലയാളത്തിന്റെ നിത്യഹരിത നായിക ഷീല നേടി.

അമ്മ–മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡിലെ മാസ്റ്റർ എന്റർടെയ്നർ ഡയറക്ടർ പുരസ്കാരം സത്യൻ അന്തിക്കാടിനു മോഹൻലാൽ സമ്മാനിക്കുന്നു. കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ഡയറക്ടർ ബിജി ഷിബു സമീപം.
ADVERTISEMENT

മികച്ച നടിക്കുള്ള പുരസ്കാരം അനശ്വര രാജൻ (നേര്) ഏറ്റുവാങ്ങി. ‘ആവേശ’മാണു മികച്ച സിനിമ (നിർമാണം: അൻവർ റഷീദ്, നസ്രിയ). ‘ആടുജീവിത’ത്തിനു മികച്ച സംവിധായകനുള്ള സംസ്ഥാന സിനിമ പുരസ്കാരം ലഭിച്ച ബ്ലെസി, മഴവിൽ മനോരമ പുരസ്കാരങ്ങളിലും മികച്ച സംവിധായകനുള്ള പുരസ്കാരവും നേടി. മറ്റു പുരസ്കാരങ്ങൾ: മികച്ച ബോക്സ് ഓഫിസ് സിനിമ– മഞ്ഞുമ്മൽ ബോയ്സ് (നിർമാണം: ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി), മികച്ച പരീക്ഷണ ചിത്രത്തിന്റെ സംവിധാനം: രാഹുൽ സദാശിവൻ (ഭ്രമയുഗം), മികച്ച പുതുമുഖ സംവിധായകൻ: റോബി വർഗീസ് രാജ് (കണ്ണൂർ സ്ക്വാഡ്), മികച്ച അപ്കമിങ് സംവിധായകൻ: ചിദംബരം.

അമ്മ- മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡിലെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്കു മോഹൻലാൽ സമ്മാനിച്ചപ്പോൾ.

സ്വഭാവനടൻ: ജഗദീഷ് (ഫാലിമി, ഗരുഡൻ, നേര്, ഓസ്‌ലർ), സ്വഭാവനടി: മഞ്ജു പിള്ള (ഫാലിമി), നെഗറ്റീവ് വേഷം: സിദ്ദീഖ് (നേര്), രാജ് ബി.ഷെട്ടി (ടർബോ), ഹാസ്യനടൻ: സജിൻ ഗോപു (ആവേശം); മികച്ച താരജോടി: നസ്‌ലിൻ കെ.ഗഫൂർ– മമിത ബൈജു (പ്രേമലു), മികച്ച അപ്കമിങ് താരങ്ങൾ: ശ്യാം മോഹൻ, മമിത ബൈജു. കൊറിയോഗ്രഫർ: സാന്റി (ആർഡിഎക്സ്); സംഘട്ടനം: ഫീനിക്സ് പ്രഭു (ടർബോ), പ്രത്യേക പരാമർശം: ബേസിൽ ജോസഫ് (ഫാലിമി, ഗുരുവായൂർ അമ്പലനടയിൽ, വർഷങ്ങൾക്കു ശേഷം), മഹിമ നമ്പ്യാർ (ആർഡിഎക്സ്, ജയ് ഗണേഷ്). 

മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡ്സിൽ നൃത്തപ്രകടനവുമായി ഷംന കാസിമും നിഖില വിമലും (ചിത്രം: മനോരമ)
ADVERTISEMENT

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഹെഡ് ഓഫ് ഓപ്പറേഷൻസ് അബ്ദുൽ ജലീൽ, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു തുടങ്ങിയവരും സംബന്ധിച്ചു മലയാള സിനിമ അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’യും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മഴവിൽ മനോരമയും ചേർന്നാണു ‘മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024’ ഷോ ഒരുക്കിയത്.

എവർഗ്രീൻ എന്റർടെയ്നർ പുരസ്കാരം മലയാളത്തിന്റെ നിത്യഹരിത നായിക ഷീല ഏറ്റുവാങ്ങുന്നു (ചിത്രം: മനോരമ)

വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങളുമായി മലയാള സിനിമയിലെ മിന്നുംതാരങ്ങൾ സ്റ്റേജിലെത്തി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സാണു പ്രധാന പ്രായോജകർ. അവാർഡ് നിശ സെപ്റ്റംബർ 7, 8 തീയതികളിൽ വൈകിട്ട് 7 മുതൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യും. അങ്കമാലി അഡ്‌ലെക്സ് കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഷോയിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാൻ വിനിയോഗിക്കും.

English Summary:

Amma Mazhavil Manorama Awards