ജീവനക്കാരി കണ്ടത് ജെസ്നയെയോ? നുണപരിശോധനയ്ക്ക് സിബിഐ
മുണ്ടക്കയം ∙ ജെസ്ന മരിയ ജയിംസിനോടു സാദൃശ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടെന്നു വെളിപ്പെടുത്തിയ മുൻ ജീവനക്കാരിയെ നുണപരിശോധനയ്ക്കു വിധേയയാക്കാൻ സിബിഐ തീരുമാനം. ആവശ്യമെങ്കിൽ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്കു വിധേയനാക്കും.

മുൻ ജീവനക്കാരിയുടെ മൊഴി ഇന്നലെ സിബിഐ ഇൻസ്പെക്ടർ നിപുൺ ശങ്കറിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തി. ലോഡ്ജ് ഉടമയുടെ മൊഴി ചൊവ്വാഴ്ച എടുത്തിരുന്നു. മുൻ ജീവനക്കാരിയും ലോഡ്ജ് ഉടമയും പറഞ്ഞ കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും വെളിപ്പെടുത്തലുകൾ മുൻപും ഉണ്ടായിട്ടുള്ളതിനാൽ ഏതു ചെറിയ വിവരവും സത്യമാണോ എന്നു കണ്ടെത്താനാണു ശ്രമമെന്നും ഇൻസ്പെക്ടർ പറഞ്ഞു.
താൻ കണ്ടത് സിബിഐയെ അറിയിച്ചിട്ടുണ്ടെന്നും ലോഡ്ജ് ഉടമ തന്നെപ്പറ്റി അപവാദ പ്രചാരണം നടത്തിയതോടെയാണു ജെസ്നയെപ്പോലെ ഒരു പെൺകുട്ടിയെ കണ്ട കാര്യം വീണ്ടും പറഞ്ഞതെന്നും ലോഡ്ജിലെ മുൻ ജീവനക്കാരി പറഞ്ഞു. ബികോം രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ജെസ്നയെ പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടിൽ നിന്ന് 2018 മാർച്ച് 22ന് ആണു കാണാതായത്.
പറഞ്ഞത് നുണയോ? അറിയാൻ 3 വഴികൾ
പറയുന്നതു സത്യമോ കള്ളമോ എന്നറിയാൻ ശാസ്ത്രീയ സംവിധാനങ്ങളെ ആശ്രയിക്കുന്നതാണു നുണപരിശോധന. വ്യക്തിയുടെ പൂർണസമ്മതം ഉറപ്പിച്ചിട്ടേ നുണപരിശോധന നടത്താൻ അന്വേഷണ ഏജൻസികൾക്ക് അവകാശമുള്ളൂ. പ്രധാനമായും മൂന്നു പരിശോധനകളാണ് അതിലുള്ളത്.
1. പോളിഗ്രാഫ് ടെസ്റ്റ്: ചോദ്യം ചെയ്യലിനിടയിൽ ഉത്തരം പറയുന്നയാളുടെ ഹൃദയമിടിപ്പ്, രക്തസമ്മർദം, ശ്വസനത്തിന്റെ തോത് തുടങ്ങിയവ സെൻസറുകൾ ഉപയോഗിച്ച് അളക്കും. പറയുന്നതു കള്ളമാണെങ്കിൽ ഹൃദയമിടിപ്പിലും മറ്റും വരുന്ന വ്യതിയാനത്തിലൂടെ സത്യമല്ലെന്ന നിഗമനത്തിലെത്തും.
2. നാർകോ അനാലിസിസ്: ചോദ്യം ചെയ്യപ്പെടുന്ന ആളിന്റെ ശരീരത്തിലേക്ക് ഒരു മെഡിക്കൽ വിദഗ്ധൻ സോഡിയം പെന്റോഥാൽ അല്ലെങ്കിൽ സോഡിയം അമിഥാൽ എന്ന രാസവസ്തു കടത്തിവിടും. ഇതോടെ ആൾക്കു ചിന്തിച്ചു കള്ളം പറയാനും മാറ്റിപ്പറയാനുമുള്ള ശേഷി കുറയും.
3. ബ്രെയിൻ മാപ്പിങ്: മുഖത്തും കഴുത്തിലും സ്ഥാപിക്കുന്ന ഇലക്ട്രോഡുകൾ വഴി, ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയുടെ ന്യൂറൽ ഘടന വിലയിരുത്തുകയാണ് ഇതിൽ ചെയ്യുന്നത്. ബ്രെയിൻ മാപ്പിങ്ങിനു വിധേയനാകുന്ന ഒരാൾ ഒരു വ്യക്തിയെ അറിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനോടു നേരത്തേ കള്ളം പറഞ്ഞെന്നിരിക്കട്ടെ.ബ്രെയിൻ മാപ്പിങ് സംവിധാനം ഘടിപ്പിച്ച ശേഷം അതേ വ്യക്തിയുടെ ചിത്രമോ ശബ്ദമോ കാണിക്കും. പറഞ്ഞതു കള്ളമായിരുന്നെങ്കിൽ ഇയാളുടെ ശരീരത്തിൽ വ്യത്യസ്തമായ ബ്രെയിൻവേവ് പ്രസരിക്കും. ഇതിലൂടെ ഇയാൾക്ക് ആ വ്യക്തിയെ അറിയാമെന്ന സൂചന ലഭിക്കും.