ADVERTISEMENT

കോഴിക്കോട് ∙ വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ഒന്നരക്കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് മുസ്‍ലിം ലീഗ്. പൂർണമായും ദുരിതബാധിതരെന്നു സർക്കാർ പ്രഖ്യാപിച്ച 691 കുടുംബങ്ങൾക്ക് 15,000 രൂപ നാളെ മുതൽ വിതരണം ചെയ്യും. കടകൾ പൂർണമായി നഷ്ടപ്പെട്ട 40 വ്യാപാരികൾക്ക് 50000 രൂപ, ഉപജീവന മാർഗം നഷ്ടപ്പെട്ട 4 പേർക്ക് ടാക്സി, ജീപ്പ് എന്നിവയും 3 പേർക്ക് ഓട്ടോറിക്ഷയും നൽകും.

ദുരിതമേഖലയിലുള്ളവർക്കു വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു ഗൾഫിലെ കമ്പനികളിൽ ജോലി നൽകും. ആവശ്യമായവർക്ക് വിദ്യാഭ്യാസ– ചികിത്സാ സഹായവും നൽകും. ദുരിതബാധിതർക്കായി 100 വീടുകളുടെ നിർമാണം സർക്കാർ അറിയിപ്പു വന്ന ഉടൻ തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. അടിയന്തര ധനസഹായത്തിന് അപേക്ഷ നൽകേണ്ടതില്ല. 

സ്ഥലം സർക്കാർ കണ്ടെത്തിത്തരികയാണെങ്കിൽ അവിടെ വീടു നിർമിക്കും. സ്വന്തമായി സ്ഥലം കണ്ടെത്തി നിർമിക്കാൻ അനുമതി നൽകുകയാണെങ്കിൽ അങ്ങനെ ചെയ്യും. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ആരംഭിച്ച ഡിജിറ്റൽ ഫണ്ട് കലക്‌ഷൻ 31ന് അവസാനിപ്പിക്കും. ഇതുവരെ 27 കോടി രൂപ സ്വരൂപിച്ചു. ഇതുവരെ ഒന്നരക്കോടി രൂപയുടെ സഹായം കലക്‌ഷൻ സെന്ററുകൾ വഴി വിതരണം ചെയ്തെന്നും ദേശീയ ജനറൽസെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം എന്നിവർ പറഞ്ഞു. 

English Summary:

Muslim League's financial assistance to disaster victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com