കണ്ണൂർ ∙ മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ ഭാരവാഹി അഭിമന്യുവിന്റെ സ്മരണയ്ക്കായി എൻഡോവ്മെന്റ് നൽകാൻ പിരിച്ച പണം ആറര വർഷം ബാങ്കിൽ നിക്ഷേപിച്ച സംഭവത്തിൽ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ (പുകസ) സംസ്ഥാന കമ്മിറ്റിയിൽ നിന്നു 2 പേർ പുറത്ത്. സംസ്ഥാന കമ്മിറ്റി അംഗം വിനോദ് വൈശാഖി, തിരുവനന്തപുരം ജില്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ ഭാരവാഹി അഭിമന്യുവിന്റെ സ്മരണയ്ക്കായി എൻഡോവ്മെന്റ് നൽകാൻ പിരിച്ച പണം ആറര വർഷം ബാങ്കിൽ നിക്ഷേപിച്ച സംഭവത്തിൽ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ (പുകസ) സംസ്ഥാന കമ്മിറ്റിയിൽ നിന്നു 2 പേർ പുറത്ത്. സംസ്ഥാന കമ്മിറ്റി അംഗം വിനോദ് വൈശാഖി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കെ.ജി.സൂരജ് എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന സമ്മേളനത്തിൽ ഉയർന്ന രൂക്ഷ വിമർശനത്തിന് ഒടുവിലാണ് നടപടി. സംസ്ഥാന കമ്മിറ്റിയിൽ നിന്നു പുറത്തായ സൂരജിന് ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവരും.

മാനവീയം തെരുവിടം കൾചറൽ കലക്ടീവിന്റെ നേതൃത്വത്തിലായിരുന്നു ഫണ്ട് പിരിവ്. വിനോദും സൂരജുമാണ് ഈ സംഘടനയുടെ ചെയർമാനും കൺവീനറും. 2018ൽ പിരിവ് ആരംഭിച്ചു. 2022 ഒക്ടോബർ 10നു 3.50 ലക്ഷം രൂപ ഒരു വർഷത്തെ കാലാവധിയിൽ, 6.25% പലിശയ്ക്കു കേരള ബാങ്കിൽ നിക്ഷേപിച്ചു. പക്ഷേ, എൻഡോവ്മെന്റ് നൽകിയില്ല. ഈ വിഷയം കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം നേതൃത്വത്തിനു പരാതിയായി ലഭിച്ചിരുന്നു. തുടർന്ന്, എൻഡോവ്മെന്റ് നൽകുമെന്നു വിനോദും സൂരജും പ്രഖ്യാപിച്ചെങ്കിലും ഇതെക്കുറിച്ചുള്ള വിവാദങ്ങൾ കെട്ടടങ്ങിയില്ല.

ADVERTISEMENT

പുകസ സംസ്ഥാന സമ്മേളനത്തിൽ ഇടുക്കിയിൽ നിന്നുള്ള അംഗങ്ങളാണു വിഷയം ഉയർത്തിയത്. സംഘടനയെ നാണക്കേടിന്റെ നെറുകയിൽ നിർത്തിയ സംഭവമെന്നാണു പ്രതിനിധികൾ വിമർശിച്ചത്. എറണാകുളം, മലപ്പുറം ജില്ലയിലെ അംഗങ്ങളും പണപ്പിരിവിനെതിരെ രംഗത്തുവന്നു. പുകസയുടെ ചരിത്രത്തിൽ ആദ്യമായാണു സാമ്പത്തിക ആരോപണം ഉയരുന്നതെന്നു പലരും ഓർമിപ്പിച്ചു. രക്തസാക്ഷിയായ അഭിമന്യുവിനെ ഉപയോഗിച്ചു പണപ്പിരിവു നടത്തിയത് സിപിഎം അറിഞ്ഞിട്ടില്ല. വിനോദും സൂരജും പാർട്ടി അംഗങ്ങൾ കൂടിയാണ്. എന്നാൽ പിരിവിനു വേണ്ടി പാർട്ടിയുടെ അനുമതി തേടിയില്ലെന്നു മാത്രമല്ല, വിവരം അറിഞ്ഞ പാർട്ടി നേതൃത്വം പിരിവ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അതു പാലിച്ചില്ല. രക്തസാക്ഷികളുടെ മണ്ണായ കണ്ണൂരിൽ നടക്കുന്ന സമ്മേളനത്തിൽ, രക്തസാക്ഷിയെ മറയാക്കി പണപ്പിരിവു നടത്തിയ സംഭവത്തിൽ നടപടി വേണമെന്നു മലപ്പുറത്തു നിന്നുള്ള അംഗമാണ് ആവശ്യപ്പെട്ടത്. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന മഹാരാജാസിലെ ബിരുദ വിദ്യാർഥിയായ അഭിമന്യു 2018 ജൂലൈ 2നാണ് കൊല്ലപ്പെട്ടത്.

English Summary:

PuKaSa Leaders Ousted in Abhimanyu Fund Controversy