അവയവം മാറ്റിവയ്ക്കൽ: മരുന്ന് സൗജന്യമായി നൽകുമെന്ന് മന്ത്രി
തിരുവനന്തപുരം ∙ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള മരുന്നുകൾ സൗജന്യമായി നൽകുമെന്നു മന്ത്രി വീണാ ജോർജ്. കാരുണ്യ ഫാർമസികളിൽ പ്രവർത്തനം ആരംഭിച്ച കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ് കൗണ്ടറുകളുടെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

കാൻസർ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകൾ പരമാവധി വിലകുറച്ചു നൽകുന്നതാണ് പദ്ധതി. പുറത്തുനിന്നു വാങ്ങുമ്പോൾ 42,350 രൂപ വിലയുള്ള മരുന്ന് 35,667 രൂപ വില കുറച്ച് 6,683 രൂപയ്ക്കു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കു നൽകി മന്ത്രി ആദ്യ വിൽപന നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സർവീസ് കോർപറേഷന് ലഭിക്കുന്ന ലാഭം പൂർണമായി ഒഴിവാക്കിയാണ് കാൻസർ മരുന്നു വിതരണം ചെയ്യുന്നത്. അതിനാൽ 26 മുതൽ 96% വരെ വിലക്കുറവ് മരുന്നുകൾക്ക് ഉണ്ടാവും.