കൊല്ലം ∙ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സിപിഎം സമ്മേളനങ്ങൾ ഇന്ന് ആരംഭിക്കുമ്പോൾ, കൊച്ചിയിലെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച രേഖയിലെ പ്രധാന പദ്ധതി നിർദേശങ്ങൾ കടലാസിൽ തുടരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ എന്ന പേരിൽ മുഖ്യമന്ത്രി അവതരിപ്പിച്ച 48 പേജുള്ള രേഖ അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിദേശ മൂലധനം, സ്വകാര്യ– വിദേശ സർവകലാശാലകൾ, ആരോഗ്യ– മാലിന്യ സംസ്കരണ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം ഉൾപ്പെടെ വിവിധ പദ്ധതികൾക്കായുള്ള രേഖയിലെ ചില നിർദേശങ്ങൾ വിവാദമാകുകയും ചെയ്തു. 2022 മാർച്ച് ഒന്നു മുതൽ 4 വരെയായിരുന്നു സമ്മേളനം.

ADVERTISEMENT

ശാസ്ത്ര– സാങ്കേതിക വികാസം, കാർഷിക പുരോഗതി, വ്യവസായ വികസനം, മത്സ്യോൽപാദനം, ടൂറിസം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, തദ്ദേശ സ്വയംഭരണം, ശുചിത്വം തുടങ്ങിയ മേഖലകളിലേക്കുള്ള പദ്ധതികൾ രേഖ മുന്നോട്ടുവച്ചു. വിവാദമായ സിൽവർലൈൻ പദ്ധതി, കെ ഫോൺ, ശബരിമല വിമാനത്താവളം, വ്യവസായ ഇടനാഴി, ഉൾനാടൻ ജലഗതാഗതം തുടങ്ങിയവ എടുത്തു പറഞ്ഞു.

സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ ഹനിക്കാത്ത വിധം വിദേശ വായ്പകളെ ആശ്രയിക്കണമെന്ന നിർദേശം പാർട്ടിക്കുള്ളിൽ തന്നെ വിമർശന വിധേയമായി. വിദേശ വായ്പകളിലെ കാണാച്ചരടുകളെക്കുറിച്ച് ഓർമപ്പെടുത്തലുകളുമുണ്ടായി. സർക്കാർ– സഹകരണ – സ്വകാര്യ മേഖലകളിലും പിപിപി മാതൃകയിലും വൻകിട ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കണമെന്ന നിർദേശവും ചർച്ചയായി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനെത്തിയ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് കരണത്തടിച്ചു വീഴ്ത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎമ്മിനെതിരായ വിമർശനം.

ADVERTISEMENT

പുതിയ വ്യവസായങ്ങൾ കൊണ്ടുവരാൻ സംസ്ഥാനത്തിനു പുറത്തുള്ള വ്യവസായികളെ ബന്ധപ്പെടുക, കേരളത്തെ രോഗചികിത്സയ്ക്കുള്ള അത്യുന്നത കേന്ദ്രമാക്കുക, പൊതുമേഖലയിലും സ്വകാര്യ മേഖലയിലും വൻകിട ആശുപത്രികൾ കൊണ്ടുവരിക, എല്ലാ നഗരസഭകളിലും പ്രധാന കേന്ദ്രങ്ങളിലും മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ബിഒടി അടിസ്ഥാനത്തിൽ ഉണ്ടാക്കുക തുടങ്ങിയ നിർദേശങ്ങളും രേഖ മുന്നോട്ടു വച്ചെങ്കിലും ആ വഴിക്കുള്ള നീക്കങ്ങൾ ഫലം കണ്ടിട്ടില്ല.

പ്രഖ്യാപനം മാത്രമായി രേഖകൾ

ADVERTISEMENT

25 വർഷം കൊണ്ടു കേരളത്തിലെ ജീവിത നിലവാരം രാജ്യാന്തര തലത്തിലെ വികസിത– മധ്യവരുമാന രാഷ്ട്രങ്ങൾക്കു തുല്യമായി ഉയർത്തുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു രേഖ അവതരിപ്പിക്കപ്പെട്ടത്. 1956 ൽ തൃശൂർ സംസ്ഥാന സമ്മേളനത്തിൽ ‘ പുതിയ കേരളം പടുത്തുയർത്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദേശങ്ങൾ’ എന്ന രേഖ അവതരിപ്പിച്ചിരുന്നു. 1957 ലെ ഒന്നാമത്തെ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രകടന പത്രികയായി അംഗീകരിക്കപ്പെട്ട ഈ രേഖയ്ക്കുള്ള അംഗീകാരമായിരുന്നു ആ തിരഞ്ഞെടുപ്പിലെ വിജയമെന്നും അവകാശപ്പെട്ടാണ് പിണറായി പുതിയ രേഖ മുന്നോട്ടുവച്ചത്.

English Summary:

CPM meetings begin