തിരുവനന്തപുരം∙ ഇന്നലെ ചേരാനിരുന്ന ഐപിഎസ് അസോസിയേഷൻ യോഗം സുജിത്ദാസിന്റെ ഫോൺ സംഭാഷണത്തിന്റെ ‘ഷോക്കിൽ’ മാറ്റിവച്ചു. യുവ ഐപിഎസ് ഉദ്യോഗസ്ഥന്റെ വാക്കുകളും അതിൽ പറയുന്ന സംഭവങ്ങളും സേനയെ നാണംകെടുത്തിയെന്ന വികാരമാണു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്. മറ്റുചില കാര്യങ്ങൾക്കാണ് ഐപിഎസ് അസോസിയേഷൻ യോഗം ചേരാനിരുന്നതെങ്കിലും വിവാദം ചർച്ചയാകുമെന്നതിനാലാണു യോഗം മാറ്റിയത്. തിരുവനന്തപുരത്തെ ഓഫിസർമാർ നേരിട്ടും അല്ലാത്തവർ ഓൺലൈനിലും യോഗം ചേരുന്നതാണ് പതിവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കൺഫർ’ ചെയ്ത് ഐപിഎസ് ലഭിച്ച എസ്പിമാർക്കെതിരെ സുജിത്ദാസ് നടത്തിയ പരാമർശം അവരിലും അതൃപ്തിയുണ്ടാക്കി. ഐപിഎസ് അസോസിയേഷൻ ഭാരവാഹികളെ അവരത് അറിയിച്ചു. മലപ്പുറം എസ്പി എസ്.ശശിധരനെതിരെ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ യോഗത്തിൽ പി.വി.അൻവർ എംഎൽഎ നടത്തിയ പരാമർശത്തിൽ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കിയിരുന്നു. ഇതിൽ താൻ വോട്ട് ചെയ്തില്ലെന്നാണു സുജിത്ദാസ് എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നത്. ഇതു പൊലീസ് അസോസിയേഷൻ പരിശോധിച്ചു ശരിയാണെന്നും ബോധ്യപ്പെട്ടു. 70 പേരുള്ള ഐപിഎസ് അസോസിയേഷന്റെ വാട്സാപ് ഗ്രൂപ്പിലാണ് പ്രമേയത്തിൽ വോട്ടിട്ടത്. ഇതിൽ 51 പേർ അനുകൂലിച്ച് പോൾ ചെയ്തപ്പോൾ പ്രമേയം പാസായതായി അംഗീകരിച്ചു. വോട്ട് ചെയ്യാത്തവരുടെ കൂട്ടത്തിലാണു സുജിത്ദാസ്. 

ADVERTISEMENT

സാധാരണ ഇത്തരം ചർച്ചകൾ കാണാത്തവരാണ് വോട്ടു ചെയ്യാതിരിക്കുന്നത്. വോട്ട് ചെയ്യാതിരുന്നതു മനഃപൂർവമാണെന്ന് ഐപിഎസ് ഓഫിസർ പറഞ്ഞതും ഐപിഎസ് അസോസിയേഷൻ നേതൃത്വത്തെ അമ്പരപ്പിച്ചു. 

മലപ്പുറം എസ്പിയായിരിക്കെ സുജിത്ദാസിനെതിരെയും പി.വി.അൻവർ പരാതികളുന്നയിച്ചിരുന്നതായാണു വിവരം. ഇപ്പോഴത്തെ എസ്പിക്കെതിരെയും പരാതി ഉന്നയിച്ചതോടെ എംഎൽഎയ്ക്കെതിരെ പ്രതികാരിക്കാനിറങ്ങിയ ഐപിഎസ് അസോസിയേഷനെ സുജിത്ദാസിന്റെ സംഭാഷണം വെട്ടിലാക്കി. മാത്രമല്ല, തന്റെ സമയത്തല്ല മലപ്പുറം ക്യാംപ് ഓഫിസിൽ മരംമുറി നടന്നതെന്നു പറയുന്ന എസ്പി പിന്നെന്തിനാണ് എംഎൽഎ നൽകിയ പരാതി പിൻവലിക്കണമെന്ന് അഭ്യർഥിച്ചു കാലുപിടിച്ചതെന്നും ചിലർ ചോദിക്കുന്നു. 50,000 രൂപയുടെ മരംമുറിയാണു സംഭവം. സോഷ്യൽ ഫോറസ്ട്രിയുമായി ബന്ധപ്പെട്ടു പലപ്പോഴും ഇത്തരം തർക്കമുണ്ടാകുമ്പോൾ ലേലം വിളിച്ചു മരം മുറിക്കും. അതുമാത്രമേ മലപ്പുറത്തും നടന്നിട്ടുള്ളൂവെന്നു പൊലീസ് വിശദീകരിക്കുമ്പോഴാണു രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സംഭാഷണം പുറത്തുവരുന്നത്. ഡിജിപിയായി റിട്ടയർ ചെയ്യുമെന്നു പറയുന്ന സുജിത്ദാസ് ബാക്കിയുള്ള 25 വർഷത്തെ സർവീസിൽ കടപ്പെട്ടിരിക്കുമെന്നു പറഞ്ഞത് അച്ചടക്കനടപടിക്കു കാരണമാകാമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. 

English Summary:

Postponed IPS association meeting scheduled yesterday