വയനാട് പുനരധിവാസ പദ്ധതി; ഒറ്റ മാസം കൊണ്ട് ലീഗ് സ്വരൂപിച്ചത് 40 കോടി രൂപ
കോഴിക്കോട് ∙ വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതൃത്വത്തിൽ ഒരു മാസം കൊണ്ടു ശേഖരിച്ച സഹായധനം 40 കോടിയിലേറെ രൂപ. ഇതിൽ പണമായി സ്വരൂപിച്ചത് 36,08,11,688 രൂപയും വീടുകൾ നിർമിക്കുന്നതിനു സംഭാവനയായി 3,30,00,000 രൂപയുമാണെന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കൂടാതെ 2 ഏക്കർ 31 സെന്റ് സ്ഥലവും ലഭിച്ചു. ആപ് വഴി സംഭാവന സ്വീകരിക്കുന്നതു 31 ന് നിർത്തിയെന്നും വരവുചെലവു കണക്കുകൾ ആപ് വഴി അറിയാമെന്നും വ്യക്തമാക്കി. 22 വീടുകൾ നിർമിക്കുന്നതിന് ഒരു വീടിനു 15 ലക്ഷം രൂപ ക്രമത്തിലാണു സംഭാവന ലഭിച്ചത്. ഇന്നലെ വരെ അടിയന്തര സഹായമായി 1,40,68,860 രൂപ ചെലവഴിച്ചു. 691 കുടുംബങ്ങൾക്കു 15,000 രൂപ വീതവും 57 വ്യാപാരികൾക്ക് 50,000 രൂപ വീതവും നൽകി. കൂടാതെ വാഹനം നഷ്ടപ്പെട്ടവർക്കായി 4 ജീപ്പും 3 ഓട്ടോയും 2 സ്കൂട്ടറും കൈമാറിയതായും അദ്ദേഹം പറഞ്ഞു.
ദുരന്തത്തിൽ ജോലി നഷ്ടപ്പെട്ടവരിൽ 48 പേർക്കു വിദേശ ജോലി നൽകുന്നത് അന്തിമഘട്ടത്തിലാണ്. ഇവർക്ക് ഉടനെ നിയമനം ലഭിക്കും. കൂടാതെ 100 കൂടുംബങ്ങൾക്കു 8 സെന്റ് സ്ഥലവും 1000 സ്ക്വയർ ഫീറ്റ് വീടും നൽകും.
കുടുംബങ്ങൾക്ക് ആവശ്യമായ നിയമ സഹായവും വിദ്യാഭ്യാസ പദ്ധതികളും നടപ്പാക്കുന്നുണ്ട്. ദുരന്തത്തിനു ശേഷം പല കുടുംബങ്ങൾക്കും ഭക്ഷണ വസ്തുക്കൾ, വസ്ത്രം, ഫർണിച്ചർ, ഗൃഹോപകരണങ്ങൾ എന്നിവയും നൽകിയിട്ടുണ്ട്.
വിലങ്ങാട് ദുരന്തത്തിൽ മരിച്ച മാത്യുവിന്റെ കുടുംബത്തിന് അടിയന്തര സഹായമായി ഒരു ലക്ഷം രൂപ നൽകും. വീടുകൾ നഷ്ടമായവർക്കു 15,000 രൂപ വീതം ആശ്വാസ ധനം നൽകും. വയനാട്ടിൽ പുനരധിവാസം പ്രത്യേക ബ്ലോക്ക് ആയി നിർമിക്കാനാണു തീരുമാനിച്ചത്. സർക്കാർ പദ്ധതിയുമായി സഹകരിച്ചു നടപ്പാക്കും. ഇക്കാര്യത്തിൽ ഇന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
വിവിധ സംഘടനകൾ നിലവിലുള്ളതിനാൽ ഏകോപനത്തിന്റെ ഭാഗമായി സർക്കാർ സ്ഥലം നൽകുകയാണെങ്കിൽ വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാം തുടങ്ങിയവരും പങ്കെടുത്തു.