തിരുവനന്തപുരം ∙ ജനങ്ങൾക്കിടയിൽ മതപരമായ ഭിന്നിപ്പും വിദ്വേഷവുമുണ്ടാക്കി ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് നേടിയെടുക്കാനുള്ള ഹീനമായ ശ്രമമാണു വടകരയിൽ സിപിഎം നടത്തിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കാഫി‍ർ വിവാദം സിപിഎമ്മിന്റെ ചരിത്രത്തിലെ കറുത്ത ഏടായി മാറി. തിരഞ്ഞെടുപ്പു ജയിക്കാൻ എന്തും ചെയ്യാൻ മടിയില്ലാത്ത നേതാക്കളുടെ പാർട്ടിയായി സിപിഎം അധഃപതിച്ചു . സംഘപരിവാർ പോലും സിപിഎമ്മിനു മുൻപിൽ നാണിച്ചു തലകുനിച്ചു നിൽക്കുകയാണെന്നു സതീശൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ജനങ്ങൾക്കിടയിൽ മതപരമായ ഭിന്നിപ്പും വിദ്വേഷവുമുണ്ടാക്കി ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് നേടിയെടുക്കാനുള്ള ഹീനമായ ശ്രമമാണു വടകരയിൽ സിപിഎം നടത്തിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കാഫി‍ർ വിവാദം സിപിഎമ്മിന്റെ ചരിത്രത്തിലെ കറുത്ത ഏടായി മാറി. തിരഞ്ഞെടുപ്പു ജയിക്കാൻ എന്തും ചെയ്യാൻ മടിയില്ലാത്ത നേതാക്കളുടെ പാർട്ടിയായി സിപിഎം അധഃപതിച്ചു . സംഘപരിവാർ പോലും സിപിഎമ്മിനു മുൻപിൽ നാണിച്ചു തലകുനിച്ചു നിൽക്കുകയാണെന്നു സതീശൻ പറഞ്ഞു. കാഫിർ വിവാദം, ഹേമ കമ്മിറ്റി റിപ്പോർട്ട് തുടങ്ങിയ വിഷയങ്ങളുയർത്തി സെക്രട്ടേറിയറ്റിനു മുൻപിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരെടുത്ത സമീപനം സ്ത്രീവിരുദ്ധതയ്ക്കു തെളിവാണ്. റിപ്പോർട്ടിൽ ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയാറാകാത്തതു നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ലൈംഗികാരോപണ വിധേയനായ സിപിഎം എംഎൽഎക്കെതിരെ നടപടി വേണമെന്നു ഘടകകക്ഷികൾ ആവശ്യപ്പെട്ടിട്ടും വേട്ടക്കാരനെ സർക്കാർ സംരക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിനു പിന്നിലെ കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രതികളെയും സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നു എന്നാരോപിച്ച് യുഡിഎഫ് സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
ADVERTISEMENT

യുഡിഎഫ് കൺവീനർ എം.എം.ഹസൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, കോൺഗ്രസ് പ്രവർത്തക സമിതിയംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, യുഡിഎഫ് നേതാക്കളായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്, സി.പി.ജോൺ, എം.കെ.മുനീർ, ഷാഫി പറമ്പിൽ, ബെന്നി ബഹനാൻ, അടൂ‍ർ പ്രകാശ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ, ഉമ തോമസ്, ചാണ്ടി ഉമ്മൻ, എം.ലിജു, പാറക്കൽ അബ്ദുല്ല, എൻ.ശക്തൻ, എ.എൻ.രാജൻബാബു, പാലോട് രവി തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

CPM tried to get votes by creating religious divide: VD Satheesan