നെഹ്റു ട്രോഫി ഓണക്കാലത്ത് നടത്തുന്നത് പരിഗണനയിൽ: മന്ത്രി വി.എൻ.വാസവൻ
കോട്ടയം ∙ നെഹ്റു ട്രോഫി വള്ളംകളി ഓണക്കാലത്തു നടത്തുന്നതു സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നു മന്ത്രി വി.എൻ.വാസവൻ. ചൂരൽമല, മുണ്ടക്കൈ ദുരന്തത്തെ തുടർന്നാണു വള്ളംകളി മാറ്റിവച്ചത്. അനിശ്ചിതകാലത്തേക്കു മാറ്റിവയ്ക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ഓണത്തോട് അനുബന്ധിച്ചുതന്നെ വള്ളംകളി നടത്തുന്നതിനുള്ള ആലോചന സജീവമായിട്ടുണ്ട്.

ഇതേ ആവശ്യം കോട്ടയം, ആലപ്പുഴ പ്രദേശങ്ങളിലെ ജലോത്സവ പ്രേമികളും ബോട്ട് ക്ലബ്ബുകളും ഉയർത്തിയിരുന്നു. ഇതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കുമെന്നു ടൂറിസം മന്ത്രി പറഞ്ഞതായും മന്ത്രി വാസവൻ അറിയിച്ചു.
ജലോത്സവം നടക്കണമെന്നു നാടിന്റെ പ്രതിനിധി എന്ന നിലയിൽ താനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനായി ആലപ്പുഴ കലക്ടർ ചെയർമാനായി സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.