വണ്ടിപ്പെരിയാർ ∙ കാലിൽ കണ്ട നീര് കളിക്കുന്നതിനിടെ ഉളുക്ക് ഉണ്ടായി സംഭവിച്ചതെന്നു കരുതി ചികിത്സ തേടാതിരുന്നതിനെത്തുടർന്ന് ആറാം ക്ലാസ് വിദ്യാർഥി മരിച്ചു. മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകൻ സൂര്യ (11) ആണു മരിച്ചത്. പോസ്റ്റ്മോർട്ടത്തിൽ കുട്ടിക്കു പാമ്പുകടിയേറ്റതായി കണ്ടെത്തി. വണ്ടിപ്പെരിയാർ ഗവ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണു സൂര്യ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ 27നു സ്കൂളിൽനിന്നു മടങ്ങിയയെത്തിയതു മുതൽ സൂര്യയുടെ കാലിൽ നീരുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ സ്കൂളിൽ പോകാതെ വീട്ടിൽ വിശ്രമിച്ചു. ഇതിനിടെ തിരുമ്മുചികിത്സയും നടത്തി.

ADVERTISEMENT

ഞായറാഴ്ച രാവിലെ ശരീരമാസകലം നീരു ബാധിച്ചതിനെത്തുടർന്നു വണ്ടിപ്പെരിയാർ ഗവ. ആശുപത്രിയിൽ എത്തിച്ചു. പിന്നീടു തേനി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തിയ ഉടൻ മരിച്ചു. തുടർന്നു നടത്തിയ പോസ്റ്റ്മോർട്ടത്തിലാണു പാമ്പുകടിയേറ്റതായി കണ്ടെത്തിയത്. സംസ്കാരം നടത്തി.

സ്കൂളിന്റെ പൊന്നോമന

ADVERTISEMENT

മാതാപിതാക്കൾ മരിച്ചതോടെ സഹോദരി ഐശ്വര്യയ്ക്കും ഭർത്താവിനും ഒപ്പമായിരുന്നു സൂര്യയുടെ താമസം. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മിടുക്കനായിരുന്നെന്ന് അധ്യാപകർ പറയുന്നു. അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയങ്കരനായിരുന്നു. പ്രവൃത്തിപരിചയമേളയിൽ എ ഗ്രേഡ് നേടി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

English Summary:

Sixth class student bitten by snake died