കണ്ണൂർ ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ പി.ശശിക്കെതിരെ പെരുമാറ്റദൂഷ്യത്തിനു പരാതി നൽകിയ സിപിഎം മുൻ സംസ്ഥാന സമിതി അംഗവും മുൻ എംഎൽഎയുമായ സി.കെ.പി.പത്മനാഭൻ പാർട്ടിയിൽനിന്നു പുറത്തേക്കുള്ള വഴിയിൽ. സികെപി അടക്കമുള്ളവരുടെ പരാതിയിൽ സദാചാരവിരുദ്ധ പ്രവർത്തനങ്ങൾക്ക് പാർട്ടി പുറത്താക്കിയ ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായി ഉന്നത അധികാരസ്ഥാനത്തു തിരിച്ചെത്തുകയും ചെയ്തു. സംസ്ഥാനസമിതി അംഗമായിരിക്കെ 2011 ജൂലൈ 2നാണ് ശശിയെ പുറത്താക്കിയത്. പരാതി ഉന്നയിച്ച സികെപിയെ ഒതുക്കുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർഷകസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ ഫണ്ട് കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയെന്നു പറഞ്ഞാണ് സികെപിയെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നു നീക്കിയത്. ശശിക്കെതിരെ നടപടിയെടുത്തു രണ്ടരമാസം കഴിഞ്ഞ് 2011 സെപ്റ്റംബർ 18ന് ആയിരുന്നു വിഎസ് പക്ഷക്കാരനായ സികെപിക്കെതിരായ നടപടി. ഇതു പകപോക്കലാണെന്നു വിമർശനമുയർന്നപ്പോൾ പിന്നീട് മാടായി ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. 2006–11ൽ തളിപ്പറമ്പ് എംഎൽഎയായിരുന്ന അദ്ദേഹത്തിന് പിന്നീടു മത്സരിക്കാനും അവസരം ലഭിച്ചില്ല.

ADVERTISEMENT

പാർട്ടിയിൽനിന്നു മാറിനിൽക്കേണ്ടിവന്ന സമയത്തും പി.ശശിയെ സിപിഎം കൈവിട്ടില്ല. അഭിഭാഷകൻ കൂടിയായ ശശിയെ ടി.പി.ചന്ദ്രശേഖരൻ, കതിരൂർ മനോജ് വധക്കേസുകളിലെ പ്രതികൾക്കു നിയമസഹായം നൽകാനായി സഹകരിപ്പിച്ചിരുന്നു. പാർട്ടിയുടെ അഭിഭാഷക സംഘടനയിലും ഉൾപ്പെടുത്തി. 2018ൽ തലശ്ശേരി ഏരിയയ്ക്കു കീഴിലെ ബ്രാഞ്ച് അംഗമായി തിരിച്ചെത്തിയ ശശി 2019ൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലെത്തി. 2022ലെ കൊച്ചി സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റിയിൽ. തൊട്ടുപിന്നാലെ പിണറായിയുടെ താൽപര്യപ്രകാരം പൊളിറ്റിക്കൽ സെക്രട്ടറിയുമായി.

താൻ രോഗിയായതിനു കാരണം സിപിഎം വരുത്തിവച്ച മാനസികസംഘർഷമാണെന്ന് സികെപി ഈയിടെ പറഞ്ഞിരുന്നു. വൃക്കരോഗം ബാധിച്ചു ചികിത്സയിലുള്ള അദ്ദേഹത്തെ നടപ്പുസമ്മേളനത്തോടെ ആരോഗ്യകാരണങ്ങൾ പറഞ്ഞ് ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കുമെന്നാണു വിവരം.

English Summary:

Complaint against P Sasi: CKP Padmanabhan out of party