സ്ഫോടനം കത്തിയമർന്ന് 2 ജീവൻ; മരിച്ച വൈഷ്ണയുടെ ഭർത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം
നേമം ∙ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഒരു സ്ഫോടന ശബ്ദം കേട്ട് പാപ്പനംകോട് സിഗ്നലിനു സമീപത്തെ കടക്കാരും നാട്ടുകാരും ഞെട്ടി. ന്യൂ ഇന്ത്യ അഷുറൻസിന്റെ ഏജന്റ് പോർട്ടൽ ഓഫിസിൽ നിന്നാണു പൊട്ടിത്തെറിയുണ്ടായത്. കെട്ടിടത്തിനു താഴെയുണ്ടായിരുന്നവർ ഇറങ്ങിയോടി.

എതിർവശത്തെ കടകളിലുണ്ടായിരുന്നവർ ബക്കറ്റിൽ വെള്ളം കോരിയൊഴിച്ചു തീ കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നിരുന്നു. തീ കെടുത്തിയ ശേഷമാണ് കെട്ടിടത്തിനുള്ളിൽ പരിശോധിക്കാൻ കഴിഞ്ഞത്. രണ്ടു കടമുറികളാണ് കത്തി നശിച്ചത്. പ്രധാന ഓഫിസ് മുറിയിലെ എസി, ഓഫിസ് രേഖകൾ ഉൾപ്പെടെ എല്ലാം നശിച്ചു.
രണ്ടു മൃതദേഹങ്ങളാണ് ഈ മുറിയിൽ നിന്നു കണ്ടെത്തിയത്. ഒരെണ്ണം സ്ത്രീയാണോ പുരുഷനാണോ എന്നു പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു. ഒന്ന്, സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയുടേതാണെന്ന് ഏതാണ്ട് വ്യക്തമായെങ്കിലും രണ്ടാമത്തേത് ഇൻഷുറൻസ് അടയ്ക്കാനെത്തിയ ആരോ ആണെന്നായിരുന്നു കരുതിയത്.
അതിനിടയിൽ, വൈഷ്ണ ഭർത്താവുമായി പിണക്കത്തിലായിരുന്നുവെന്നും ഇയാൾ ഇടയ്ക്കിടെ ഓഫിസിലെത്തി ബഹളമുണ്ടാക്കാറുണ്ടെന്നും നേമം പൊലീസ് എസ്എച്ച്ഒക്കു രഹസ്യവിവരം ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണമാണ് ഭർത്താവിനെ കേന്ദ്രീകരിച്ചു നീങ്ങുന്നത്. സമീപത്തെ മറ്റു കടകൾ സുരക്ഷിതമാണ്. വടക്കൻ കേരളത്തിൽ നിന്നു വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരത്തേക്കു താമസം മാറിയതാണ് വൈഷ്ണയുടെ കുടുംബം.
അമ്മ സുധാകലയും സഹോദരങ്ങളുമെല്ലാം തിരുവനന്തപുരത്താണു താമസം. നാലു വർഷം മുൻപാണ് വൈഷ്ണ അമ്മയ്ക്കും മക്കൾക്കുമൊപ്പം പാപ്പനംകോട് ശ്രീരാഗം റോഡിൽ ദിക്കുബലിക്കളത്തിനു സമീപത്തെ വാടക വീട്ടിലെത്തിയത്. സഹോദരൻ വിഷ്ണുവും ഇവിടെയാണ് താമസം.
ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുടെ ഏജന്റ് ബി.മണി നടത്തിയിരുന്ന പാപ്പനംകോട്ടെ ഏജൻസി ഓഫിസിൽ ഏഴു വർഷം മുൻപാണ് വൈഷ്ണ ജോലിക്കു കയറിയത്. ഇന്നലെയും സ്കൂട്ടറിൽ ജോലിക്കെത്തി.
കുറച്ചു നാൾ മുൻപ് വൈഷ്ണയുടെ ഭർത്താവ് ബിനു ഓഫിസിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് വീട്ടുകാർ നേമം പൊലീസിൽ പരാതി നൽകിയിരുന്നു. നേമം യുപി സ്കൂളിൽ നിന്നു പേരക്കുട്ടികളെ കൂട്ടി ഓട്ടോറിക്ഷയിൽ വരുമ്പോഴാണ് മകൾ വൈഷ്ണയ്ക്കു പൊള്ളലേറ്റു എന്ന വിവരം സുധാകല അറിഞ്ഞത്. മകൻ വിഷ്ണു പൊള്ളലേറ്റ വൈഷ്ണയെയും കൂട്ടി ആശുപത്രിയിലേക്കു പോയെന്നായിരുന്നു സുധാകല അറിഞ്ഞത്.
പൊലീസ് സ്റ്റേഷനിൽ കയറിയാൽ കാര്യം അറിയാമെന്ന് ഡ്രൈവർ പറഞ്ഞതനുസരിച്ച് സുധാകല സ്റ്റേഷനിലേക്കു പോയി.പാപ്പനംകോട് ജംക്‌ഷനിലെ തീപിടിത്തത്തെ കുറിച്ച് സുധാകല ചോദിച്ചപ്പോൾ , കാര്യം മനസ്സിലായ പൊലീസുകാർ ‘വൈഷ്ണയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല, ആശുപത്രിയിലേക്കു പോയിരിക്കുകയാണ്–’ എന്ന് ആശ്വസിപ്പിച്ച്, ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിലേക്ക് അയച്ചു. അതിനിടെ, സുധാകലയുടെ സഹോദരിമാരും സ്ഥലത്തെത്തി. വിവരം അറിഞ്ഞെങ്കിലും അവരാരും സുധാകലയോട് ഒന്നും പറഞ്ഞില്ല.