തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ആവശ്യം കണക്കിലെടുത്ത് അടിയന്തരമായി 4,200 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകി. ഓണച്ചെലവുകൾക്കായി പണം കണ്ടെത്താൻ സംസ്ഥാന സർക്കാർ ബുദ്ധിമുട്ടുന്നതിനിടെയാണ് കേന്ദ്രത്തിൽ നിന്ന് അനുമതി നൽകിക്കൊണ്ടുള്ള കത്ത് കഴിഞ്ഞ ദിവസമെത്തിയത്. ഇൗ വർഷം ആകെ 37,512 കോടി രൂപയാണു കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിരുന്നത്. ഇതിൽ 21,253 കോടി രൂപ ഡിസംബർ‌ വരെ എടുക്കാനായിരുന്നു അനുമതി. ജനുവരി മുതൽ മാർച്ച് വരെയാണു ശേഷിക്കുന്ന തുക എടുക്കാനാവുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ചൊവ്വാഴ്ചയോടെ 21,253 കോടി രൂപയും സംസ്ഥാന സർക്കാരിനു കടമെടുത്തു തീർക്കേണ്ടി വന്നു. ജനുവരി– മാർച്ച് കാലയളവിലേക്കു കടമെടുക്കാനായി മാറ്റിവച്ചിരിക്കുന്ന തുകയിൽ നിന്ന് 5,000 കോടി രൂപ മുൻകൂർ വായ്പയെടുക്കാനാണു കേന്ദ്രത്തിന്റെ അനുമതി കേരളം തേടിയത്. തൽക്കാലം 4,200 കോടി രൂപ കടമെടുക്കാൻ അനുമതി നൽകുകയായിരുന്നു. ഇൗ മാസം 10ന് ഇതിൽ നിന്ന് ആവശ്യമായ തുക വായ്പയെടുത്ത് ഓണച്ചെലവുകൾക്കായി പണം കണ്ടെത്തും.

ADVERTISEMENT

ശമ്പളവും പെൻഷനും ബോണസും ഉത്സവബത്തയും ക്ഷേമ പെൻഷനും അടക്കം ഓണത്തിന് 20,000 കോടിയോളം രൂപയുടെ ചെലവാണു സർക്കാർ പ്രതീക്ഷിക്കുന്നത്. നികുതി അടക്കമുള്ള മറ്റു വരുമാനങ്ങളിൽ നിന്നാണു ബാക്കി തുക കണ്ടെത്തുക.കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കുറിയും ബോണസും ഉത്സവബത്തയും അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാനാണ് ഇതുവരെയുള്ള ധാരണ. സഹകരണ ബാങ്കിൽ നിന്ന് 1,000 കോടി രൂപ വായ്പയെടുത്ത് ഒന്നോ രണ്ടോ മാസത്തെ ക്ഷേമ പെൻഷൻ കുടിശിക നൽകും. ഓണത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു പങ്ക് നൽകണമെന്ന ആവശ്യം സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്. 

വയനാട് ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിനായി സാലറി ചാലഞ്ച് വഴി 500 കോടി രൂപ ലഭിക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷയെങ്കിലും 200 കോടി രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ, പൊതുജനങ്ങളിൽ നിന്നും പ്രമുഖരിൽ നിന്നും 317 കോ‍ടി ലഭിച്ചു. 

English Summary:

Kerala government can borrow 4200 crore for onam from Cental government