ഇ.പിക്കു പിന്നാലെ അക്ഷരങ്ങളെ സമരായുധമാക്കാൻ പി.ജയരാജനും; ഇസ്‌ലാമിക രാഷ്ട്രീയം പുസ്തകമാകും
കണ്ണൂർ ∙ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനു പിന്നാലെ സംസ്ഥാനസമിതി അംഗം പി.ജയരാജനും പുസ്തകമെഴുതുന്നു. ഇ.പി.ജയരാജന്റേത് ആത്മകഥയാണെങ്കിൽ പി.ജയരാജൻ എഴുതുന്നതു കേരളത്തിലെ ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ചാണ്. ‘കേരളം, മുസ്‌ലിം രാഷ്ട്രീയം– രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം ഉടൻ പ്രസിദ്ധീകരിക്കും.

മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ എന്നീ സംഘടനകൾ കേരള രാഷ്ട്രീയത്തിൽ നടത്തുന്ന ഇടപെടലുകളെക്കുറിച്ചുള്ള പഠനമാണ് തന്റെ പുസ്തകമെന്ന് പി.ജയരാജൻ മനോരമയോടു പറഞ്ഞു. ഇസ്‌ലാമിക രാഷ്ട്രീയമാണു പറയുന്നതെങ്കിലും കേരളരാഷ്ട്രീയത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ പുസ്തകത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ജയരാജന്റെ വിലയിരുത്തലുകൾ പുതിയ ചർച്ചകൾക്കും വഴിതുറക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം വോട്ടുകൾ നേടാൻ സിപിഎം ന്യൂനപക്ഷ പ്രീണനം നടത്തിയെന്ന ആരോപണം നിലനിൽക്കെ ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ച് ജയരാജൻ എന്താണ് എഴുതുന്നതെന്ന് അറിയാൻ പാർട്ടിയും ഉറ്റുനോക്കുന്നു.
തീവ്രനിലപാടുള്ള എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവയുമായി മുസ്‌ലിം ലീഗ് സഹകരിക്കുന്നത് തുറന്നുകാട്ടണം എന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറഞ്ഞത്. ഈ സാഹചര്യത്തിൽ ജയരാജൻ പുസ്തകത്തിൽ എന്താണ് അവതരിപ്പിക്കുന്നതെന്നാണ് അറിയാനുള്ളത്. അടുത്ത മാസമാണ് പുസ്തകത്തിന്റെ പ്രകാശനം. കവർ പ്രകാശനം ഉടൻ ഉണ്ടാകുമെന്നും അന്നു കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും ജയരാജൻ പറഞ്ഞു.