തിരുവനന്തപുരം ∙ സർക്കാർ രണ്ടു മാസത്തെ തുക കുടിശിക വരുത്തിയതോടെ സ്കൂളുകളിലെ ഉച്ചഭക്ഷണം, മുട്ട, പാൽ വിതരണം വീണ്ടും പ്രതിസന്ധിയിൽ. ജൂണിൽ ചെലവായ തുക ഹൈക്കോടതിയുടെ കർശന നിർദേശത്തെ തുടർന്ന് ലഭ്യമാക്കിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നാൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേത് ഇതുവരെ അനുവദിച്ചിട്ടില്ല. അധ്യാപകർ കടം വാങ്ങിയാണ് ചെലവു നടത്തിയത്. മുൻകൂറായി തുക അനുവദിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യമെങ്കിലും ചെലവിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കിട്ടാത്ത സ്ഥിതിയാണ്.  കുട്ടികൾക്ക് ആഴ്ചയിൽ ഒരു മുട്ടയും 2 തവണ 150മില്ലി ലീറ്റർ വീതം പാലും നൽകണം. വിപണി വിലയിലും കുറഞ്ഞ നിരക്കാണ് ഇതിന് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഒരു ലീറ്റർ പാലിന് 56 രൂപ വില ഉണ്ടായിരിക്കെ 52 രൂപയാണു സർക്കാർ നൽകുന്നത്. മുട്ടയ്ക്ക് 7  മുതൽ 10 രൂപവരെ വിലയുണ്ട്. 

ADVERTISEMENT

സർക്കാർ നൽകുന്നത് 6 രൂപ മാത്രവും. ഇവ സ്കൂളിൽ എത്തിക്കാനും പാചകത്തിനുമൊക്കെയുള്ള ചെലവും പ്രഥമാധ്യാപകർ വഹിക്കേണ്ട സ്ഥിതിയാണ്.

English Summary:

Two months dues: School lunch crisis again