പ്രവർത്തനമികവ് മാനദണ്ഡം; പകുതിയിലധികം ഡിസിസി പ്രസിഡന്റുമാരെ മാറ്റിയേക്കും
തിരുവനന്തപുരം ∙ കോൺഗ്രസിൽ പകുതിയിലധികം ഡിസിസി പ്രസിഡന്റുമാരെ മാറ്റാൻ ആലോചന. ഡിസിസി പ്രസിഡന്റുമാർ മൂന്നു വർഷം തികച്ച സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി അഴിച്ചുപണി വേണമെന്ന നിർദേശം എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമായി ചർച്ച ചെയ്തു.

ഒരു ഡിസിസി പ്രസിഡന്റിന്റെയും പ്രവർത്തനത്തെ കെ.സുധാകരൻ പേരെടുത്തു പരാമർശിച്ചില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിനു പുതിയ ഊർജം നൽകാൻ പുതിയ ഡിസിസി നേതൃത്വം വരട്ടെയെന്ന നിർദേശമാണ് എഐസിസി ജനറൽ സെക്രട്ടറിക്കു മുൻപിൽ വച്ചത്. ദീപ ദാസ്മുൻഷി പങ്കെടുത്ത കെപിസിസി ഭാരവാഹി യോഗത്തിനു മുന്നോടിയായായിരുന്നു കൂടിക്കാഴ്ച. ചില ഡിസിസി പ്രസിഡന്റുമാർ മാറുമെന്ന സൂചന ഇതിനുശേഷം ഭാരവാഹി യോഗത്തിലും കെപിസിസി പ്രസിഡന്റ് നൽകി.
എഐസിസി സെക്രട്ടറിമാർ രണ്ടാഴ്ചയ്ക്കകം ജില്ലാതല പര്യടനം തുടങ്ങും. ഇവർ നടത്തുന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാകും ഏതെല്ലാം പ്രസിഡന്റുമാരെ മാറ്റണമെന്നു തീരുമാനിക്കുക. പ്രായമല്ല, പ്രവർത്തന മികവാകും ഡിസിസി പ്രസിഡന്റായി തുടരുന്നതിനുള്ള മാനദണ്ഡം. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രവർത്തനവും തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള മിഷൻ 2025ന്റെ ഭാഗമായ പ്രവർത്തനവും വിലയിരുത്തും.
വിവിധ പാർട്ടി ഘടകങ്ങളുടെയും നേതാക്കളുടെയും പ്രവർത്തനത്തിനുള്ള മാർഗരേഖ തയാറാക്കാൻ ദീപ ദാസ്മുൻഷി നിർദേശം നൽകി. നേതാക്കളുടെ അധികാര പരിധി, പ്രവർത്തന മേഖല, കമ്മിറ്റികളുടെ പ്രവർത്തനരീതി, പരിപാടികളുടെ സംഘാടനം എന്നിവയാണു മാർഗരേഖയിൽ ഉൾപ്പെടുത്തുക. എഐസിസി സെക്രട്ടറിമാരുടെ കൂടി പങ്കാളിത്തത്തോടെ കെപിസിസിയാണു രേഖ തയാറാക്കേണ്ടത്. വാർഡ് തലം മുതൽ കെപിസിസി തലം വരെയുള്ള ഭാരവാഹികൾക്കു ‘പെർഫോമൻസ് ഓഡിറ്റ്’ നടപ്പാക്കും.
ചുമതലകൾ വീതിച്ചുനൽകി
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാർക്കു ദീപ ദാസ്മുൻഷി ചുമതലകൾ വീതിച്ചു നൽകി. വടക്കൻ ജില്ലകളുടെ ചുമതലയുണ്ടായിരുന്ന പി.വി.മോഹനു മധ്യമേഖലയുടെ ചുമതല നൽകി. ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പാലക്കാട്, ചേലക്കര മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്ന സാഹചര്യത്തിലാണു മോഹനു മേഖലാമാറ്റം.
പുതിയ സെക്രട്ടറി മൻസൂർ അലിഖാനെ പകരം വടക്കൻ മേഖല ഏൽപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ചുമതല എ.കെ.അറിവഴഗനാണ്. ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാർ ജില്ലകളിലെത്തി ചുമതല നിർവഹിക്കണം. മണ്ഡലം, ബ്ലോക്ക് പുനഃസംഘടന 15നു മുൻപു പൂർത്തിയാക്കണമെന്നും നിർദേശിച്ചു.