കേന്ദ്ര സർക്കാരിന്റെ തൊഴിൽ ചട്ടങ്ങൾക്ക് എതിരെ ബിഎംഎസ്
കൊച്ചി∙ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന തൊഴിൽ ചട്ടങ്ങളിൽ തൊഴിലാളി വിരുദ്ധ നിർദേശങ്ങളുണ്ടെന്ന് ബിഎംഎസ്. ട്രേഡ് യൂണിയനുകളുമായി വേണ്ടത്ര ചർച്ച നടത്തിയില്ലെന്നും ബിഎംഎസ് ആരോപിക്കുന്നു. വ്യവസായ ബന്ധ ചട്ടം, തൊഴിൽ സുരക്ഷാ, ആരോഗ്യ ചട്ടം എന്നിവയിലാണു തൊഴിലാളി വിരുദ്ധ വ്യവസ്ഥകളുള്ളതെന്ന് അഖിലേന്ത്യാ സംഘടനാ

കൊച്ചി∙ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന തൊഴിൽ ചട്ടങ്ങളിൽ തൊഴിലാളി വിരുദ്ധ നിർദേശങ്ങളുണ്ടെന്ന് ബിഎംഎസ്. ട്രേഡ് യൂണിയനുകളുമായി വേണ്ടത്ര ചർച്ച നടത്തിയില്ലെന്നും ബിഎംഎസ് ആരോപിക്കുന്നു.
വ്യവസായ ബന്ധ ചട്ടം, തൊഴിൽ സുരക്ഷാ, ആരോഗ്യ ചട്ടം എന്നിവയിലാണു തൊഴിലാളി വിരുദ്ധ വ്യവസ്ഥകളുള്ളതെന്ന് അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി.സുരേന്ദ്ര പറഞ്ഞു. അവയിൽ മാറ്റം വരുത്തണം. അതേസമയം, ഒട്ടേറെ തൊഴിൽ ക്ഷേമ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതിനാൽ വേതനവും സാമൂഹിക സുരക്ഷയും സംബന്ധിച്ച ചട്ടം ഉടൻ നടപ്പാക്കണം.
ഇപിഎഫ് 95 പ്രകാരം കുറഞ്ഞ പെൻഷൻ ആയിരം രൂപയിൽനിന്ന് 5000 രൂപയാക്കണം എന്നാവശ്യപ്പെട്ടു 19നു ഇപിഎഫ് റീജനൽ ഓഫിസുകൾക്കു മുന്നിൽ പ്രകടനം നടത്തുമെന്നു സുരേന്ദ്രയും ജനറൽ സെക്രട്ടറി ജി.കെ.അജിത്തും അറിയിച്ചു