പ്രതിശ്രുത വരനെ കാണാതായ സംഭവം: അന്വേഷണത്തിന് തമിഴ്നാട് പൊലീസിന്റെ സഹായം തേടി
കഞ്ചിക്കോട് (പാലക്കാട്) ∙ വിവാഹത്തിനുള്ള പണം സംഘടിപ്പിക്കാൻ മലപ്പുറത്തു നിന്നു പാലക്കാട്ടേക്കു തിരിച്ച പ്രതിശ്രുത വരനെ കാണാതായ സംഭവത്തിൽ അന്വേഷണസംഘം തമിഴ്നാട് പൊലീസിന്റെ സഹായവും തേടി. കോയമ്പത്തൂർ, മധുക്കര പൊലീസ് സ്റ്റേഷനിലേക്കും യുവാവിന്റെ ഫോട്ടോയും വിവരങ്ങളും കൈമാറി. വാളയാർ, കസബ പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ വിഷ്ണുജിത്ത് കഴിഞ്ഞ 4ന് വൈകിട്ട് 7.45ന് പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയതായി വിവരം നൽകുന്ന സിസിടിവി ദൃശ്യങ്ങൾ സൗത്ത് പൊലീസിനു ലഭിച്ചിട്ടുണ്ട്.

ബസ് സ്റ്റാൻഡിലൂടെ യുവാവ് കടന്നു പോവുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ദൃശ്യങ്ങളിൽ വിഷ്ണുജിത്ത് തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോയമ്പത്തൂർ ഭാഗത്തേക്കുള്ള ബസ് കയറാനെത്തിയതാകാമെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ദേശീയപാതകളിലും സംസ്ഥാനാന്തരപാതകളിലും പ്രത്യേക പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെയും പൊലീസ് നിയോഗിച്ചിട്ടുണ്ട്.
മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ 5 ദിവസം മുൻപാണു കാണാതായത്. വിവാഹാവശ്യത്തിനായി പണം സംഘടിപ്പിക്കാനായി പാലക്കാട്ടേയ്ക്കുപോയ വിഷ്ണു പിന്നീട് തിരിച്ചുവന്നില്ല. മഞ്ചേരി സ്വദേശിനിയായ യുവതിയുടെയും വിഷ്ണുവിന്റെയും വിവാഹം ഞായറാഴ്ച നടക്കേണ്ടതായിരുന്നു.