വിതരണം ചെയ്തത് 5.35 ലക്ഷം ഓണക്കിറ്റുകൾ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്തത് 5.35 ലക്ഷം (5,35,996) സൗജന്യ കിറ്റുകൾ. 9നു തുടങ്ങിയ കിറ്റ് വിതരണം ഇന്നലെ വരെയാണു നിശ്ചയിച്ചിരുന്നത്. സമയം ഇനി നീട്ടുമോ എന്നു വ്യക്തമല്ല. അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷൻ കാർഡ് ഉടമകളായ 5.87 ലക്ഷം പേർക്കും വയനാട്ടിലെ ഉരുൾപൊട്ടൽബാധിത മേഖലയിലെ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അംഗങ്ങൾക്കുമാണ് കിറ്റ് നൽകുക. ക്ഷേമസ്ഥാപനങ്ങളിലെ അംഗങ്ങളിലെ 4 പേർക്ക് ഒന്നു വീതമാണു കിറ്റ് വിതരണം. തുണി സഞ്ചി ഉൾപ്പെടെ 14 ഇനങ്ങൾ അടങ്ങിയ 6 ലക്ഷത്തോളം കിറ്റുകളാണ് സപ്ലൈകോ തയാറാക്കിയത്.