കോഴിക്കോട് ∙ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന ഇപിഎഫ് പെൻഷൻ അനുവദിക്കണമെന്ന സുപ്രീം കോടതി വിധി വന്ന് 22 മാസം പൂർത്തിയായിട്ടും അപേക്ഷകരിൽ ഒരു ശതമാനത്തിനു പോലും പെൻഷൻ നൽകാൻ കഴിയാതെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ഉയർന്ന പെൻഷൻ പദ്ധതിയിലേക്കു പതിനേഴര ലക്ഷത്തോളം പേർ അപേക്ഷ നൽകിയതിൽ വെറും 8401 പേർക്കാണു കഴിഞ്ഞ മാസം വരെ പെൻഷൻ പേയ്മെന്റ് ഓർഡറുകൾ (പിപിഒ) അയച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 7 വരെയുള്ള കണക്കാണിത്. ഒരു പെൻഷനർ നൽകിയ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇപിഎഫ്ഒ ഇക്കാര്യം വ്യക്തമാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

17,48,775 അപേക്ഷകൾ പിഎഫ് അംഗങ്ങൾ നൽകിയെങ്കിലും ഇവയിൽ 3,14,147 എണ്ണം തൊഴിലുടമകൾ അംഗീകരിച്ച് തിരിച്ചയച്ചിട്ടില്ല. ഇതിനുള്ള സമയം അവസാനിച്ചതിനാൽ ഈ അപേക്ഷകൾ ഇനി പരിഗണനയ്ക്കു വരില്ല. ബാക്കി 14,34,628 അപേക്ഷകളിൽ 89,235 പേർക്കു മാത്രമേ പെൻഷൻ ഫണ്ടിലേക്ക് അധികമായി അടയ്ക്കാനുള്ള തുക അറിയിച്ചുകൊണ്ടുള്ള നോട്ടിസ് അയച്ചിട്ടുള്ളൂ. 1,48,434 അപേക്ഷകൾ ഇതിനകം ഇപിഎഫ്ഒ നിരസിച്ചിട്ടുണ്ട്. ഇതേ നിരക്കിൽ പോയാൽ പെൻഷൻ അപേക്ഷകളിൽ നടപടി പൂർത്തിയാവാൻ വർഷങ്ങളെടുത്തേക്കും. 

ADVERTISEMENT

2014 ഓഗസ്റ്റ് 31നു മുൻപു വിരമിച്ചവരുടെ കാര്യത്തിലാണു നടപടികൾ വല്ലാതെ ഇഴയുന്നത്. ഈ വിഭാഗത്തിൽ പെടുന്നവരിൽനിന്നു പുതിയ ഓപ്ഷൻ സ്വീകരിച്ചിരുന്നില്ല. നേരത്തേ നൽകിയ ഓപ്ഷനുകൾ അംഗീകരിക്കുന്നതിനായി അപേക്ഷ നൽകാനായിരുന്നു നിർദേശം. 4,10,043 പേർ അപേക്ഷ നൽകിയെങ്കിലും തൊഴിലുടമകൾ അംഗീകരിച്ച് തിരിച്ചെത്തിയത് 2,70,346 എണ്ണം മാത്രമാണ്. ഇവയിൽതന്നെ 1,12,770 എണ്ണം ഇപിഎഫ്ഒ നിരസിച്ചു. ബാക്കി ഒന്നര ലക്ഷത്തിലേറെ അപേക്ഷകളിൽ വെറും 16 പേർക്കാണു കഴിഞ്ഞ മാസം വരെ നോട്ടിസ് അയച്ചിട്ടുള്ളത്. പിപിഒ കിട്ടിയതാവട്ടെ 2 പേർക്കു മാത്രവും. 

2014നു മുൻപു വിരമിച്ചവരിൽ ഭൂരിഭാഗം പേരും 70നു മുകളിൽ പ്രായമുള്ളവരാണ്. വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനും അതു കഴിഞ്ഞ് ഇപിഎഫ്ഒയുടെ ഒച്ചിഴയും വേഗത്തിലുള്ള നടപടികൾക്കുമിടെ എത്രയോ പേർ മരിച്ചു. ഈ വിഭാഗത്തിൽപെട്ടവരുടെ അപേക്ഷകളിലെങ്കിലും നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യം അധികൃതർ കേട്ട മട്ടില്ല. നേരത്തേ വിരമിച്ചുകഴിഞ്ഞവർ പിഎഫ് തുക പിൻവലിച്ചുകഴിഞ്ഞിട്ടുള്ളതിനാൽ പലരും ബാങ്ക് വായ്പയെടുത്തും മറ്റുമാണ് തുക തിരിച്ചടയ്ക്കുന്നത്. പെൻഷൻ അനുവദിച്ചുകിട്ടാൻ വൈകുംതോറും പലിശബാധ്യത കൂടിവരും. അതേസമയം പെൻഷൻ കുടിശികയ്ക്ക് ഇപിഎഎഫ്ഒ പലിശ നൽകുന്നുമില്ല.

English Summary:

Employees Provident Fund Organization not able to pay pension to applicants even after Supreme Court's order to grant higher EPF pension