ADVERTISEMENT

മൂന്നാർ ∙ ഇരവികുളം ദേശീയോദ്യാനത്തെ കാർബൺ ന്യൂട്രലാക്കി മാറ്റുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പ്രഖ്യാപിച്ചു. ഏഷ്യയിൽ കാർബൺ ന്യൂട്രലാകുന്ന ആദ്യ ഉദ്യാനമാണിതെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഇരവികുളത്തിനുള്ളിൽ 10 ഡീസൽ ബസുകളാണ് ഓടുന്നത്. അവ മാറ്റി ഇലക്ട്രിക് ബസുകൾ ആക്കും. ബസുകളുടെ ശബ്ദം ഇല്ലാതാകുന്നതോടെ വന്യമൃഗങ്ങളുടെ ജീവിതത്തെ ബാധിക്കാതെ സഞ്ചാരം നടത്താമെന്നതും പ്രത്യേകതയാണ്. ദേശീയപാത 85ലെ വികസന പ്രവർത്തനങ്ങൾക്കായി നേര്യമംഗലം മേഖലയിൽ വനഭൂമി വിട്ടുനൽകുന്നതിനു ദേശീയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.

ഇരവികുളം ദേശീയോദ്യാനത്തിലെ നവീകരിച്ച ഇക്കോ ടൂറിസം സെന്റർ, ഭിന്നശേഷി സൗഹൃദ ഇക്കോ ടൂറിസം, പാമ്പാടുംചോലയിലെ അധിനിവേശ സസ്യങ്ങളുടെ നിർമാർജനം എന്നീ പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ദ്രുതകർമസേനയുടെ കെട്ടിടോദ്ഘാടനവും നടത്തി. എ.രാജ എംഎൽഎ, ജില്ല പഞ്ചായത്തംഗം എം.ഭവ്യ, പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ് കുമാർ, ഫീൽഡ് ഡയറക്ടർ പി.പി.പ്രമോദ്, സിസിഎഫ് ആർ.എസ്.അരുൺ, വൈൽഡ് ലൈഫ് വാർഡൻ കെ.വി.ഹരികൃഷ്ണൻ, എസിഎഫ് ജോബ് ജെ.നേര്യംപറമ്പിൽ, എൻസിപി ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

വാച്ചർമാർക്ക് ഓണസമ്മാനം 6000 രൂപ

മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനു കീഴിലുള്ള മുഴുവൻ വനംവകുപ്പ് വാച്ചർമാർക്കും 6000 രൂപ ഓണസമ്മാനം നൽകുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പ്രഖ്യാപിച്ചു. വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഓണസമ്മാനം നൽകുന്നതെന്നും വന്യമൃഗശല്യം ഏറെയുള്ള മേഖലയിലെ വാച്ചർമാരുടെ ജോലിഭാരം കണക്കിലെടുത്താണ് സമ്മാനം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

English Summary:

Eravikulam National Park will be made carbon neutral: AK Saseendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com