തിരുവനന്തപുരം ∙ കേന്ദ്രസർക്കാർ പുതിയ ഏകീകൃത പെൻഷൻ പദ്ധതി പ്രഖ്യാപിച്ചിട്ടും കേരളത്തിൽ ഏതു പദ്ധതി നടപ്പാക്കണമെന്ന ആലോചന പോലും സർക്കാർ ആരംഭിച്ചിട്ടില്ല. ധനമന്ത്രിയും നിയമമന്ത്രിയും ചീഫ് സെക്രട്ടറിയും അംഗങ്ങളായ സമിതിയെയാണു പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരമൊരു പദ്ധതിയെക്കുറിച്ചു പഠിക്കാൻ സർക്കാർ 2023 നവംബർ രണ്ടിനു ചുമതലപ്പെടുത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേന്ദ്രസർക്കാർ പുതിയ ഏകീകൃത പെൻഷൻ പദ്ധതി പ്രഖ്യാപിച്ചിട്ടും കേരളത്തിൽ ഏതു പദ്ധതി നടപ്പാക്കണമെന്ന ആലോചന പോലും സർക്കാർ ആരംഭിച്ചിട്ടില്ല. ധനമന്ത്രിയും നിയമമന്ത്രിയും ചീഫ് സെക്രട്ടറിയും അംഗങ്ങളായ സമിതിയെയാണു പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരമൊരു പദ്ധതിയെക്കുറിച്ചു പഠിക്കാൻ സർക്കാർ 2023 നവംബർ രണ്ടിനു ചുമതലപ്പെടുത്തിയത്. എന്നാൽ, സമിതി രൂപീകരിച്ചു 10 മാസം കഴിഞ്ഞിട്ടും ഒരു യോഗം പോലും ചേർന്നില്ല. അന്നു സമിതിയിൽ അംഗമായിരുന്ന ചീഫ് സെക്രട്ടറി വി.വേണുവാകട്ടെ കഴിഞ്ഞ മാസം വിരമിക്കുകയും ചെയ്തു. സ്റ്റാറ്റ്യൂട്ടറി പെൻഷൻ, പങ്കാളിത്ത പെൻഷൻ, ഏകീകൃത പെൻഷൻ എന്നിവയിൽ ഏതു വേണമെന്നു തിരഞ്ഞെടുക്കുകയോ പുതിയ പെൻഷൻ പദ്ധതി രൂപീകരിക്കുകയോ ചെയ്യാത്തതിനാൽ സംസ്ഥാനത്തെ 2 ലക്ഷത്തോളം പങ്കാളിത്ത പെൻഷൻകാർ ആശങ്കയിലാണ്.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നും പകരം നിശ്ചിത തുക പെൻഷൻ ലഭിക്കുന്ന പുതിയ പദ്ധതി കൊണ്ടുവരുമെന്നും കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണു കഴിഞ്ഞ മാസം കേന്ദ്രം പുതിയ ഏകീകൃത പെൻഷൻ പദ്ധതി പ്രഖ്യാപിച്ചത്. ഇൗ പദ്ധതിയിൽ പെൻഷൻ ഫണ്ടിലേക്കുള്ള സർക്കാർ വിഹിതം 18.5 ശതമാനമായതിനാൽ സംസ്ഥാന സർക്കാരിനു താങ്ങാൻ കഴിയില്ലെന്നാണു ധനവകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ പുതിയ പെൻഷൻ പദ്ധതി തന്നെ നടപ്പാക്കാനാണ് ആലോചനയെങ്കിലും ഇക്കാര്യത്തിൽ തീരുമാനം വൈകുന്നത് പങ്കാളിത്ത പെൻഷൻകാർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയാണ്.

English Summary:

Government without decision Pension scheme in freezer