പ്രഖ്യാപനം മാത്രം; റേഷൻകടക്കാർക്ക് ഉത്സവബത്തയും വേതനവും ലഭിച്ചില്ല
തിരുവനന്തപുരം ∙ പതിനാലായിരത്തോളം റേഷൻ വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ഉത്സവബത്തയും 2 മാസത്തെ വേതനവും ഇനിയും നൽകിയില്ല. ജൂലൈയിലെ വേതനം വിതരണം ചെയ്യുന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചെങ്കിലും പലർക്കും ലഭിച്ചിട്ടില്ലെന്നാണു പരാതി. ഓഗസ്റ്റിലെ വേതനം മുൻകൂർ നൽകുമെന്നു 2 മാസം മുൻപ് പ്രഖ്യാപിച്ചെങ്കിലും അതു പ്രാവർത്തികമായില്ല.

ഇതു കൂടാതെ, കോവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്ത ഇനത്തിൽ കമ്മിഷൻ കുടിശിക കഴിഞ്ഞ ദിവസങ്ങളിൽ ചിലർക്കു മാത്രമാണു നൽകിയത്. പണം ലഭിച്ചവരിൽ നിന്നാകട്ടെ സെപ്റ്റംബറിലേക്ക് അനുവദിച്ച റേഷൻ സാധനങ്ങളുടെ വില കുറയ്ക്കുകയും ചെയ്തതായി വ്യാപാരി സംഘടനകൾ കുറ്റപ്പെടുത്തി.
കിറ്റ് കമ്മിഷൻ കുടിശികയായ 34.08 കോടി രൂപയിൽ പകുതി തുകയായ 17.22 കോടി രൂപയാണു കഴിഞ്ഞ ദിവസം സർക്കാർ അനുവദിച്ചത്. ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി നേടിയ 9800 വ്യാപാരികൾക്കാണു തുക വിതരണം ചെയ്യേണ്ടത്. നാലായിരത്തിൽപരം വ്യാപാരികൾക്ക് കിറ്റ് കമ്മിഷൻ കുടിശിക നൽകിയിട്ടുമില്ല. പണം അനുവദിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നിലപാട്.