കരാർ കുടിശിക 14 കോടി: ആർസി, ലൈസൻസ് പ്രിന്റിങ് വീണ്ടും മുടങ്ങി
തിരുവനന്തപുരം∙ അപേക്ഷകർക്ക് വാഹന ആർസിയും ലൈസൻസും ഉടനെ ലഭിക്കുമെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഉറപ്പ് പാഴായി. ആർസിയും ലൈസൻസും പ്രിന്റിങ് വീണ്ടും മുടങ്ങി. അച്ചടിക്ക് കരാറെടുത്ത ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിനു (ഐടിഐ) 14 കോടി രൂപ വീണ്ടും കുടിശികയായതോടെ അവർ പ്രിന്റിങ് നിർത്തി. ദിവസം 9000 എണ്ണം പ്രിന്റ്

തിരുവനന്തപുരം∙ അപേക്ഷകർക്ക് വാഹന ആർസിയും ലൈസൻസും ഉടനെ ലഭിക്കുമെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഉറപ്പ് പാഴായി. ആർസിയും ലൈസൻസും പ്രിന്റിങ് വീണ്ടും മുടങ്ങി. അച്ചടിക്ക് കരാറെടുത്ത ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിനു (ഐടിഐ) 14 കോടി രൂപ വീണ്ടും കുടിശികയായതോടെ അവർ പ്രിന്റിങ് നിർത്തി. ദിവസം 9000 എണ്ണം പ്രിന്റ് ചെയ്തിരുന്നിടത്ത് ഇപ്പോൾ 1000 മാത്രമാണ് പ്രിന്റിങ്. കുടിശികയുടെ കാര്യത്തിൽ തീരുമാനമാകാതെ കൂടുതൽ പ്രിന്റ് ചെയ്യില്ലെന്ന് കമ്പനി മോട്ടർ വാഹന വകുപ്പിനെ അറിയിച്ചിട്ടുമുണ്ട്.
ഏഴു ലക്ഷത്തിലധികം പേരാണ് മാസങ്ങളായി ലൈസൻസും ആർസിയും കിട്ടാൻ കാത്തിരിക്കുന്നത്. നേരത്തേ 8 കോടി രൂപ കുടിശിക വന്നപ്പോൾ ഐടിഐ പ്രിന്റിങ് നിർത്തിവച്ചു പ്രതിഷേധിച്ചതോടെ പണം അനുവദിച്ചു. നാലുമാസമായപ്പോൾ വീണ്ടും അതേ പ്രതിസന്ധിയാണ്. 9000 വീതം ദിവസം പ്രിന്റിങ് ചെയ്താൽ മാത്രമേ കെട്ടിക്കിടക്കുന്ന അപേക്ഷയുടെ കാര്യത്തിൽ മൂന്നു മാസം കൊണ്ടെങ്കിലും തീർപ്പാക്കാനാകൂ. പുതുതായി വരുന്ന അപേക്ഷ മാറ്റിവയ്ക്കുകയാണ്. വർഷം 10 ലക്ഷത്തോളം ലൈസൻസിന്റെയും 8 ലക്ഷത്തോളം ആർസിയുടെയും അപേക്ഷകളാണെത്തുന്നത്.