എരുമേലി ∙ ഓണക്കിറ്റ് നൽകുന്നതിനു സാധനങ്ങൾ എടുക്കാനായി വീട്ടിൽനിന്നു പോയ ഗൃഹനാഥനെ മൂവാറ്റുപുഴയാറിൽ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീനിപുരം പുളിമൂട്ടിൽ പി.വി.ദേവദാസിന്റെ (ജയൻ – 61) മൃതദേഹമാണു മൂവാറ്റുപുഴയാറ്റിൽ കോലഞ്ചേരി കറുകപ്പള്ളി പള്ളിപ്പുറത്തു കടവിനു സമീപം കണ്ടെത്തിയത്. ദേവദാസിനു ലൈഫ് പദ്ധതി വഴി ലഭിച്ച പുതിയ വീടിന്റെ പാലുകാച്ചൽ തിങ്കളാഴ്ച നടത്താനിരുന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

  • Also Read

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണു ജയനെ കാണാതായത്. നാട്ടിൽ ഓണച്ചിട്ടിയും ഓണക്കിറ്റ് വിതരണവും നടത്തിയിരുന്ന ജയൻ 40 പേരിൽ നിന്നായി ഓണക്കിറ്റിന് 5000 രൂപ വീതം പിരിച്ചിരുന്നു. ഇവർക്കുള്ള കിറ്റ് ശനിയാഴ്ച കൊടുക്കുന്നതിനു സാധനങ്ങൾ കൊണ്ടുവരാൻ പോകുകയാണെന്നു പറഞ്ഞാണു വെള്ളിയാഴ്ച പോയത്. പിന്നീടു ഫോൺ ഓഫായി. 

ADVERTISEMENT

വീടിന്റെ പാലുകാച്ചൽ നടക്കേണ്ട 16നു വൈകിട്ടാണു മൂവാറ്റുപുഴയാറ്റിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു 3 ദിവസത്തെ പഴക്കമുണ്ടെന്നു പൊലീസ് പറഞ്ഞു. മക്കൾ: അഖില, അച്ചു (ജർമനി). മരുമകൻ: ജനിൽകുമാർ.

English Summary:

Family head found dead on housewarming day