തിരുവനന്തപുരം∙ വയനാട് പുനരധിവാസ ഫണ്ട് പിരിവും തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായ വാർഡ് കമ്മിറ്റി രൂപീകരണവും ഊർജിതമാക്കുന്നതു ചർച്ച ചെയ്യാൻ നാളെ കൊച്ചിയിൽ ഡിസിസി പ്രസിഡന്റുമാരെക്കൂടി ഉൾപ്പെടുത്തി കെപിസിസി ഭാരവാഹി യോഗം. ഫണ്ട് ശേഖരണം തുടങ്ങി ഒരു മാസം തികയുമ്പോഴും ഒന്നരക്കോടിയോളം രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഇതിൽ 30 ലക്ഷം പാർട്ടി അനുഭാവികളായ രണ്ടുപേരുടെ മാത്രം സംഭാവനയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താഴെത്തട്ടിലെ കമ്മിറ്റികൾ ഉത്സാഹിക്കുന്നില്ലെന്ന വിമർശനമാണു നേതൃത്വത്തിന്. ജനപ്രതിനിധികൾ പോലും മുഴുവനായും സഹകരിച്ചിട്ടില്ല. കോൺഗ്രസ് 100 വീട് നിർമിച്ചു നൽകുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം നിറവേറ്റാനുള്ള തയാറെടുപ്പിനു കെപിസിസി വൈകിയെന്ന വിമർശനവുമുണ്ട്. ഒരു വീടിന് 8 ലക്ഷം രൂപയാണു പാർട്ടി കണക്കാക്കിയത്.

ADVERTISEMENT

എന്നാൽ സർക്കാരിന്റെ മാനദണ്ഡപ്രകാരം ചെലവ് ഏതാണ്ട് ഇരട്ടിയാവും. 100 വീടു നിർമിക്കാൻ 15 കോടിയിലധികം രൂപ കണ്ടെത്തണമെന്നർഥം. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള കേരളയാത്ര, തിരഞ്ഞെടുപ്പ്, കെ.കരുണാകരൻ സ്മാരക നിർമാണം എന്നിവയ്ക്കെല്ലാം തുടർച്ചയായി ഫണ്ട് ശേഖരിക്കാൻ ഇറങ്ങേണ്ടി വരുന്നതിലെ ബുദ്ധിമുട്ട് പ്രാദേശിക നേതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വാർഡ് കമ്മിറ്റികൾ 30നകം രൂപീകരിക്കണമെന്നാണു നിർദേശിച്ചിരുന്നത്. എന്നാൽ 11 ദിവസം മാത്രം ബാക്കി നിൽക്കുമ്പോഴും നാലിലൊന്നിടത്തു മാത്രമാണ് കമ്മിറ്റിയായത്. മിഷൻ 2025ന്റെ ഭാഗമായ കോർ കമ്മിറ്റികൾ പല ജില്ലകളിലും വേണ്ടവിധം പ്രവർത്തിക്കുന്നില്ല. ചിലയിടത്തു ജംബോ കമ്മിറ്റികൾ വന്നതും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഈ വിഷയങ്ങളെല്ലാം നാളത്തെ യോഗത്തിൽ ചർച്ചയ്ക്കു വരും. 

ADVERTISEMENT

പാലക്കാട്, ചേലക്കര: സർവേ റിപ്പോർട്ടും

പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകൾ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം അടുത്തമാസം പ്രഖ്യാപിച്ചേക്കുമെന്ന സൂചനയുള്ളതിനാൽ സ്ഥാനാർഥി ചർച്ചയും നടക്കേണ്ടതുണ്ട്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ പേര് ഉറപ്പിച്ചു. പാലക്കാട്ട് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെയും കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാമിന്റെയും പേരുകളാണു സജീവം. ചേലക്കരയിൽ ആദ്യം രമ്യ ഹരിദാസ് മാത്രമായിരുന്നെങ്കിൽ ഇപ്പോൾ മറ്റു പേരുകളും ചർച്ചയിലുണ്ട്. രണ്ടു മണ്ഡലങ്ങളിലും എഐസിസി നടത്തിയ സർവേ റിപ്പോർട്ട് കൂടി പരിഗണിച്ചാകും തീരുമാനം.

English Summary:

KPCC meeting for discussion to strengthen Wayanad rehabilitation fund collection and ward committee formation

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT