സ്കൂട്ടറിൽ കാറിടിച്ച് ഭർത്താവ് മരിച്ചു; ഭാര്യയ്ക്ക് ഗുരുതരപരുക്ക്
മാവേലിക്കര ∙ നിയന്ത്രണംവിട്ട കാർ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചു കുടുംബനാഥൻ മരിച്ചു, തെറിച്ചുവീണ ഭാര്യയ്ക്ക് ഗുരുതരപരുക്ക്. കല്ലുമല ഉമ്പർനാട് കൊച്ചുപറമ്പിൽ ടി.ബിനു (കൊച്ചുമോൻ–38) ആണു മരിച്ചത്. ഭാര്യ ജിഷയെ (36) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതിയകാവ്– കല്ലുമല റോഡിൽ പഴയ എംകെവി തിയറ്ററിനു സമീപത്തെ വളവിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടം. കായംകുളത്തു സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഭാര്യ ജിഷയെ ബസ് സ്റ്റോപ്പിൽ എത്തിക്കുന്നതിനായാണ് ബിനു സ്കൂട്ടറിൽ പുതിയകാവ് ഭാഗത്തേക്കു വന്നത്. ഇതിനിടെ കല്ലുമല ഭാഗത്തേക്കു വന്ന കാർ നിയന്ത്രണംവിട്ടു സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സമീപത്തെ മതിൽ ഇടിച്ചു തകർത്താണു കാർ നിന്നത്.
ഇടിയുടെ ആഘാതത്തിൽ തെറിച്ചു എംകെവി ഭാഗത്തെ റോഡിലേക്കു വീണ ജിഷയുടെ തലയ്ക്കാണു പരുക്കേറ്റത്. കാറിന് അടിയിൽപെട്ട സ്കൂട്ടറിൽ നിന്നു ബിനുവിനെ വലിച്ചു പുറത്തെടുക്കുകയായിരുന്നു. സ്കൂട്ടർ പൂർണമായി തകർന്നു. അറുന്നൂറ്റിമംഗലം സ്വദേശിയായ വീട്ടമ്മയാണു കാർ ഓടിച്ചിരുന്നത്. പരേതനായ തമ്പിയുടെയും കുഞ്ഞൂഞ്ഞമ്മയുടെയും മകനായ ബിനു ഇലക്ട്രിഷ്യനാണ്. മക്കൾ: ബോവസ് ബിനു, ബോഹാൻ ബിനു.