റേഷനരി: കോംബിനേഷൻ ബില്ലിങ് 4 നിശ്ചിത മാസങ്ങളിൽ
ആലപ്പുഴ∙ വിവിധയിനം റേഷനരിയുടെ ലഭ്യത അനുസരിച്ചു വാങ്ങുന്നതിനുള്ള കോംബിനേഷൻ ബില്ലിങ് ഇനി വർഷത്തിൽ 4 നിശ്ചിത മാസങ്ങളിൽ ഉണ്ടായിരിക്കും. ജനുവരി, ഏപ്രിൽ, ജൂലൈ, ഡിസംബർ മാസങ്ങളിൽ കോംബിനേഷൻ ബില്ലിങ് ഏർപ്പെടുത്താൻ മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. ഈ മാസം ആദ്യം നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ കഴിഞ്ഞ ദിവസമാണു രേഖാമൂലം റേഷൻ വ്യാപാരി സംഘടനകൾക്കു കൈമാറിയത്.

-
Also Read
‘എന്റെ ഭൂമി’ പോർട്ടൽ ഒക്ടോബറിൽ: മന്ത്രി
പുഴുക്കലരി, പുഞ്ചയരി, പച്ചരി എന്നിവയുടെ ലഭ്യത അനുസരിച്ച് നിശ്ചിത അളവിൽ വാങ്ങാൻ ചില മാസങ്ങളിൽ സൗകര്യമുണ്ടായിരുന്നു. പരമാവധി 3 മാസമാണ് ഇതു കിട്ടിയിരുന്നത്. വാങ്ങാൻ പല സഞ്ചികളുമായി എത്തേണ്ടതു കാർഡ് ഉടമകൾക്കു ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാൽ കോംബിനേഷൻ ബില്ലിങ് സൗകര്യം ഏർപ്പെടുത്തുമ്പോൾ, കാർഡിന് അനുവദിച്ചിരിക്കുന്ന ആകെ അരിയിൽ പച്ചരി, പുഞ്ചയരി, പുഴുക്കലരി എന്നിവയുടെ ലഭ്യത അനുസരിച്ച് ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാനാകും.
നിശ്ചിത മാസങ്ങളാക്കുന്നതും കാർഡ് ഉടമകൾക്കു സൗകര്യമാണ്. ഓരോ താലൂക്കിലും ഏതെല്ലാം റേഷൻ ധാന്യങ്ങളാണോ ലഭ്യമായത് അതനുസരിച്ചാണു കടകളിലേക്കു വിതരണം ചെയ്യുന്നതും ഓരോ കാർഡിനുമുള്ള അലോട്മെന്റ് നിശ്ചയിക്കുന്നതും. കോംബിനേഷൻ ബില്ലിങ്ങിനു പുറമേ പുഞ്ചയരിക്കു മുൻഗണന നൽകാനും തീരുമാനമുണ്ട്.