ശാരദ മുരളീധരൻ കെ റെയിൽ ചെയർപഴ്സൻ
തിരുവനന്തപുരം∙ ഡോ.വി.വേണു വിരമിച്ചതിനാൽ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷന്റെ (കെ റെയിൽ) ചെയർപഴ്സനായി പുതിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നിയമിച്ചു. ചീഫ് സെക്രട്ടറിമാരാണു കെ റെയിൽ ചെയർപഴ്സൻ സ്ഥാനം വഹിക്കുക. കേന്ദ്ര ഡപ്യൂട്ടേഷനിൽ പോയ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി രബീന്ദ്രകുമാർ അഗർവാളിനു പകരം ഈ ചുമതലയിലെത്തിയ എ.ജയതിലകിനെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലും ഉൾപ്പെടുത്തി ഉത്തരവിറങ്ങി.

ചെയർപഴ്സനും എംഡിയും ഉൾപ്പെടെ എട്ടു ഡയറക്ടർമാരാണു കെ റെയിലിനുള്ളത്. നാലു പേർ കേന്ദ്ര നോമിനിയും നാലു പേർ സംസ്ഥാന നോമിനിയുമാണ്. ഡയറക്ടറായ വി.അജിത്കുമാറാണ് ഇപ്പോൾ എംഡിയുടെ ചുമതല വഹിക്കുന്നത്. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന മുൻ എംഡി അജിത്കുമാർ വിരമിച്ചശേഷം, സംസ്ഥാന സർക്കാർ അദ്ദേഹത്തെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ സംസ്ഥാന നോമിനിയായി ഉൾപ്പെടുത്തുകയായിരുന്നു. പിന്നാലെ എംഡിയുടെ ചുമതലയും നൽകി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും ബോർഡിലുണ്ട്.