കട്ടപ്പന∙ അസൗരേഷിന് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു വളകോട് ഗവ. ഹൈസ്കൂൾ. കൂട്ടുകാർക്കൊപ്പം കളിച്ചു ചിരിച്ചു നടന്ന ആറാം ക്ലാസുകാരൻ ഹൃദ്യമായ പെരുമാറ്റത്തിലൂടെ അധ്യാപകരുടെയും പ്രിയപ്പെട്ടവനായി. അതേ സ്കൂളിന്റെ പടികടന്ന് അവസാനമായി ഒരിക്കൽക്കൂടി അസൗരേഷ് ഇന്നലെ എത്തി. കൂടെ കളിച്ച കൂട്ടുകാർ അവന്റെ മുഖം കണ്ടു കരഞ്ഞു. അധ്യാപകർ അവനെ കാണാനാവാതെ മറഞ്ഞുനിന്നു. ഇരട്ടയാറിൽ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായുള്ള ജലാശയത്തിൽ മുങ്ങി മരിച്ച രണ്ടു കുട്ടികളിൽ ഒരാളായ അസൗരേഷിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. അതുലിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന∙ അസൗരേഷിന് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു വളകോട് ഗവ. ഹൈസ്കൂൾ. കൂട്ടുകാർക്കൊപ്പം കളിച്ചു ചിരിച്ചു നടന്ന ആറാം ക്ലാസുകാരൻ ഹൃദ്യമായ പെരുമാറ്റത്തിലൂടെ അധ്യാപകരുടെയും പ്രിയപ്പെട്ടവനായി. അതേ സ്കൂളിന്റെ പടികടന്ന് അവസാനമായി ഒരിക്കൽക്കൂടി അസൗരേഷ് ഇന്നലെ എത്തി. കൂടെ കളിച്ച കൂട്ടുകാർ അവന്റെ മുഖം കണ്ടു കരഞ്ഞു. അധ്യാപകർ അവനെ കാണാനാവാതെ മറഞ്ഞുനിന്നു. ഇരട്ടയാറിൽ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായുള്ള ജലാശയത്തിൽ മുങ്ങി മരിച്ച രണ്ടു കുട്ടികളിൽ ഒരാളായ അസൗരേഷിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. അതുലിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും.കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പൻ - രജിത ദമ്പതികളുടെ മകൻ അതുൽ ഹർഷും (അമ്പാടി-14) ഉപ്പുതറ വളകോട് മൈലാടുംപാറ രതീഷിന്റെയും സൗമ്യയുടെയും മകൻ അസൗരേഷും (അക്കു-12) ആണു കഴിഞ്ഞ ദിവസം ജലാശയത്തിൽ വീണ് മരിച്ചത്. 

ഇരുവരും സഹോദരുടെ മക്കളാണ്. അവധിക്കാലമായാൽ ഇരുവരും ഇരട്ടയാറിലെ കുടുംബവീട്ടിൽ ഒത്തുചേരുന്നതു പതിവായിരുന്നു. ഇത്തവണ അസൗരേഷും സഹോദരനും നേരത്തെ എത്തി. തിരുവോണത്തിന്റെ പിറ്റേന്നാണ് അതുലും സഹോദരനും എത്തിയത്. വന്ന നിമിഷം മുതൽ ഇരുവരും ഒരുമിച്ചു കളികളായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. വ്യാഴാഴ്ച രാവിലെ ഇരുവരും കളിക്കുന്നതിനിടെ ജലാശയത്തിലേക്ക് കൈപിടിച്ചിറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. അതുലിന്റെ മൃതദേഹം വ്യാഴാഴ്ചയും അസൗരേഷിന്റെ മൃതദേഹം വെള്ളിയാഴ്ചയും കണ്ടെടുത്തു.

ADVERTISEMENT

ഇന്നലെ രാവിലെ പോസ്റ്റുമോർട്ടശേഷം ബന്ധുക്കൾക്കു വിട്ടുനൽകിയ അസൗരേഷിന്റെ മൃതദേഹം വളകോട് ഗവ. ഹൈസ്‌കൂളിൽ പൊതുദർശനത്തിനു വച്ചു. തുടർന്ന് വീട്ടിലെത്തിച്ച് സംസ്കരിച്ചു.കായംകുളം കെവി സംസ്‌കൃത ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അതുൽ ഹർഷിന്റെ മൃതദേഹം ഇന്നു രാവിലെ കടമാക്കുഴിയിലെ മാതൃഭവനത്തിൽ എത്തിക്കും. തുടർന്നു 12ന് സംസ്‌കാരം നടത്തും.

English Summary:

Asuresh's Funeral

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT