ഇവി ചാർജിങ്: യുഎസ് കമ്പനിയുമായി കെഎസ്ഇബി കൈകോർക്കുന്നു
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഇലക്ട്രിക് വാഹന (ഇവി) ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ യുഎസ് ആസ്ഥാനമായ റോക്കി മൗണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ആർഎംഐ) ഇന്ത്യൻ ഘടകവുമായി കെഎസ്ഇബി കൈകോർക്കുന്നു. ആർഎംഐ ഇന്ത്യ ഇക്കാര്യത്തിൽ സഹകരണത്തിനു താൽപര്യം അറിയിച്ച് കെഎസ്ഇബിയെ സമീപിക്കുകയായിരുന്നു.

സംസ്ഥാനത്താകെ ഇവി ചാർജിങ് ശൃംഖല രൂപപ്പെടുത്തുകയാണ് ലക്ഷ്യം. അനുമതി പത്രം നൽകിയാൽ പദ്ധതിയുടെ രൂപരേഖ ആർഎംഐ തയാറാക്കി നൽകും. തുടർന്ന് കെഎസ്ഇബിയിൽ ഇവി ആക്സിലറേറ്റർ സെൽ രൂപീകരിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള സാങ്കേതിക പിന്തുണയും നൽകും.ഇവി അടിസ്ഥാന സൗകര്യങ്ങളുടെ വിവര ശേഖരണം, അവലോകനം, ഗുണഭോക്തൃ ഏകോപനം എന്നിവയ്ക്കായി ഇവി ഇൻഫ്രാസ്ട്രക്ചർ ഡാഷ്ബോർഡ് തയാറാക്കാനും ആർഎംഐ സഹായിക്കും. കൂടാതെ ആവശ്യകത കണക്കാക്കി പവർ ഗ്രിഡിന് ഇവി ചാർജിങ് വഴിയുണ്ടാകുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്താൻ ആവശ്യമായ ഗവേഷണ, അവലോകന സഹായവും അവർ നൽകും.