മന്ത്രിമാറ്റം: എൻസിപി നേതൃത്വം ഈയാഴ്ച മുഖ്യമന്ത്രിയെ കാണും
കോഴിക്കോട് ∙ മന്ത്രിമാറ്റ ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന എൻസിപി നേതൃത്വം ഈയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ദേശീയ പ്രസിഡന്റ് ശരദ് പവാറിന്റെ നിർദേശപ്രകാരമാണ് സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയും മന്ത്രി എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസ് എംഎൽഎയും മുഖ്യമന്ത്രിയെ കാണുന്നത്. മന്ത്രിമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിലപാടാണ് ഇനി നിർണായകം.

പിണറായി വിജയന്റെ അഭിപ്രായം അറിഞ്ഞ ശേഷം അന്തിമ തീരുമാനം പാർട്ടി കേന്ദ്ര കമ്മിറ്റി കൈക്കൊള്ളും എന്നാണ് ശരദ് പവാർ വ്യക്തമാക്കിത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിക്കാൻ പി.സി.ചാക്കോയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നാളെ മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിട്ടുണ്ട്.
എന്നാൽ, എ.കെ.ശശീന്ദ്രൻ 24, 25 തീയതികളിലാണ് തലസ്ഥാനത്തുണ്ടാവുക. അതിനാൽ ആ ദിവസങ്ങളിൽ ഏതിലെങ്കിലും മുഖ്യമന്ത്രിയെ കാണാനാണ് ശ്രമം. മന്ത്രിയെ പിൻവലിച്ച് പുതിയൊരാളെ നിർദേശിക്കുമ്പോൾ, സത്യപ്രതിജ്ഞ ഉൾപ്പെടെയുള്ള കാര്യങ്ങൾ മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണ് മര്യാദ എന്ന് എൻസിപി നേതൃത്വത്തിനു തന്നെ അഭിപ്രായമുണ്ട്.