കെട്ടിടനിർമാണ പെർമിറ്റ്: ഫീസ് കൂട്ടിയത് ചട്ടം ഭേദഗതി ചെയ്യാതെ
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കുത്തനെ കൂട്ടുകയും പിന്നീട് ഇളവു വരുത്തുകയും ചെയ്തത് ചട്ടഭേദഗതി നിബന്ധന പാലിക്കാതെ. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട ഫീസുകൾ പരിഷ്കരിക്കുമ്പോൾ ചട്ടങ്ങളും ഭേദഗതി ചെയ്യണം. എന്നാൽ, സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവ് മാത്രം ഇറക്കി വർധന നടപ്പാക്കി. ഇതോടെ ഒരു വർഷത്തിലേറെ പഞ്ചായത്തുകളും നഗരസഭകളും കെട്ടിടനിർമാണ അപേക്ഷകരിൽ നിന്നു കൂടിയ ഫീസ് പിരിച്ചത് നിയമവിരുദ്ധമായാണെന്നാണ് ആരോ പണം.

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കുത്തനെ കൂട്ടുകയും പിന്നീട് ഇളവു വരുത്തുകയും ചെയ്തത് ചട്ടഭേദഗതി നിബന്ധന പാലിക്കാതെ. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട ഫീസുകൾ പരിഷ്കരിക്കുമ്പോൾ ചട്ടങ്ങളും ഭേദഗതി ചെയ്യണം. എന്നാൽ, സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവ് മാത്രം ഇറക്കി വർധന നടപ്പാക്കി. ഇതോടെ ഒരു വർഷത്തിലേറെ പഞ്ചായത്തുകളും നഗരസഭകളും കെട്ടിടനിർമാണ അപേക്ഷകരിൽ നിന്നു കൂടിയ ഫീസ് പിരിച്ചത് നിയമവിരുദ്ധമായാണെന്നാണ് ആരോപണം.
-
Also Read
അവഗണനയുടെ പൂരം; സിപിഐ കലക്കത്തിൽ
കെട്ടിട നിർമാണ പെർമിറ്റ്, അപേക്ഷ, ലേ ഔട്ട് അപ്രൂവലിനുള്ള പരിശോധന എന്നിവയ്ക്കുള്ള ഫീസ് ആണ് 2023 ഏപ്രിൽ 10 മുതൽ വർധിപ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് സിപിഎമ്മിലും എൽഡിഎഫിലും വലിയ വിമർശനങ്ങൾക്കു കാരണമായതോടെ ഈ വർഷം ജൂലൈ 30ന് ആണ് ഫീസിൽ 60% വരെ ഇളവു നൽകിയത്. ഇതിനിടെ 4 ലക്ഷത്തിൽപരം പേരാണ് നിർമാണ പെർമിറ്റിനായി കൂടിയ ഫീസ് അടച്ചത്. ഇവരിൽ നിന്ന് ഈടാക്കിയ അധികതുക ബാങ്ക് മുഖേന തിരിച്ചു കൊടുക്കാനാണ് തദ്ദേശ സ്ഥാപനങ്ങളോടു നിർദേശിച്ചിരിക്കുന്നത്. ഇതിന് 2025 മാർച്ച് 31 വരെ സ്ഥാപനങ്ങൾക്കു സാവകാശവും നൽകി. ഇതോടെ അധികതുക തിരികെ ലഭിക്കാൻ കെട്ടിട ഉടമകൾ മാസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്.
അധികതുക തിരിച്ചുകിട്ടാൻ പഞ്ചായത്തുകളിൽ ഐഎൽജിഎംഎസ്, നഗരസഭകളിൽ കെസ്മാർട്ട് എന്നീ സോഫ്റ്റ്‌വെയർ വഴി ഓൺലൈൻ ആയി അപേക്ഷിച്ചവരിൽ ഭൂരിപക്ഷത്തിനും പണം ലഭിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം പിരിച്ചെടുത്ത തുക ഈ വർഷം തിരിച്ചു നൽകാൻ എടുത്ത തീരുമാനം തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റിനെയും സാമ്പത്തികസ്ഥിതിയെയും താളം തെറ്റിച്ചിട്ടുമുണ്ട്.