തിരുവനന്തപുരം ∙ കേരളത്തിലെ നഗരസ്വഭാവമുള്ള 109 പഞ്ചായത്തുകളെക്കൂടി കൂടുതൽ ഇളവുകളുള്ള സിആർസെഡ് രണ്ടിലേക്കു മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രസർക്കാർ പരിഗണിച്ചില്ല. സംസ്ഥാന മന്ത്രിസഭയുടെ ശുപാർശ പുതിയ തീരപരിപാലന പ്ലാനിന്റെ കരടിനൊപ്പം സർക്കാർ കേന്ദ്രത്തിനു നൽകിയിരുന്നു. ഇന്നലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു മുൻപാകെ, സംസ്ഥാന തീരപരിപാലന അതോറിറ്റി പ്ലാൻ അവതരിപ്പിച്ച് ഇക്കാര്യം ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. എന്നാൽ, കേന്ദ്രം അനുകൂല നിലപാടെടുത്തില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടും കേന്ദ്രത്തിനു മുൻപിൽ സമ്മർദം ചെലുത്തുകയാണു സംസ്ഥാനത്തിനു മുൻപിലുള്ള മാർഗം. കേരളം സമർപ്പിച്ച 175 പഞ്ചായത്തുകളുടെ പട്ടികയിൽനിന്ന് 66 എണ്ണം തിരഞ്ഞെടുത്തു സോൺ മാറ്റം അനുവദിച്ചത് ഒരു വർഷത്തിലേറെ നീണ്ട പരിശോധനകൾക്കു ശേഷമാണെന്നതിനാൽ, സാധ്യത കുറവാണ്. സോൺ 3 എയിലും ബിയിലും വേലിയേറ്റ രേഖയിൽനിന്ന് 50– 200 മീറ്റർ നിർമാണ നിരോധനമുണ്ട്. സോൺ രണ്ടിൽ നിർമാണത്തിനു ദൂരപരിധി നിയന്ത്രണമില്ലെന്നതാണ് ആകർഷണം.

ADVERTISEMENT

പരിസ്ഥിതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായിരിക്കെ ഡോ.വി.വേണുവാണ് പഞ്ചായത്തുകൾക്ക് ഇളവ് നേടിയെടുക്കാനുള്ള ശ്രമങ്ങൾക്കു തുടക്കമിട്ടത്. നഗരസഭകൾക്കു ബാധകമായ സോൺ രണ്ടിൽ നഗരസ്വഭാവമുള്ള ടൗൺ പഞ്ചായത്തുകളെയും ഉൾപ്പെടുത്താൻ കേന്ദ്രവിജ്ഞാപനത്തിൽ വ്യവസ്ഥയുണ്ട്. കേരളത്തിൽ ടൗൺ പഞ്ചായത്ത് എന്ന വിഭാഗമില്ല. എന്നാൽ 2011ലെ സെൻസസിൽ 323 സെൻസസ് ടൗണുകളെ നിർവചിച്ചിരുന്നു. ഇവ ഉൾപ്പെടെ 398 പഞ്ചായത്തുകളെ 2021 ൽ നഗരസ്വഭാവമുള്ള എ ഗ്രേഡ് പഞ്ചായത്തുകളായി കേരളം വിജ്ഞാപനമിറക്കുകയും ചെയ്തു. ഇക്കൂട്ടത്തിലുള്ളതും സിആർസെഡ് ബാധകമായതുമായ 175 പഞ്ചായത്തുകൾക്കാണു കേരളം ഇളവു തേടിയത്. സോൺ മാറ്റണമെങ്കിൽ ‘നഗരപഞ്ചായത്ത്’ എന്നു പദവി മാറ്റി വിജ്ഞാപനം ചെയ്യണമെന്ന നിബന്ധന വച്ച് അപേക്ഷ കേന്ദ്രം കയ്യോടെ തള്ളിയിരുന്നു. 

സോൺമാറ്റം ഗ്രാമപഞ്ചായത്ത്  ആനുകൂല്യത്തോടെ ‌

∙ഗ്രാമപഞ്ചായത്ത് എന്ന നിലയിൽ ലഭിച്ചുവരുന്ന ആനുകൂല്യം നഷ്ടമാകാതെ സോൺ മാറ്റം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. കേരളം പലവട്ടം കേന്ദ്രത്തെ സമീപിച്ചതിനുശേഷമാണു നിയമോപദേശം ഉൾപ്പെടെ തേടി കേന്ദ്രം 66 പഞ്ചായത്തുകൾക്ക് ഇളവു നൽകിയത്. അപ്പോൾ തന്നെ, അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ എന്നീ പഞ്ചായത്തുകളിൽ ആണവ ധാതു ഖനനത്തിനു ശുപാർശയുള്ളതിനാൽ ഇവിടെ ഭാഗിക നിയന്ത്രണമേർപ്പെടുത്തി.

തീരദേശ മേഖലകളുടെ തരംതിരിവ് ഇങ്ങനെ

ADVERTISEMENT

∙ 2019ലെ വിജ്ഞാപന പ്രകാരം സിആർസെഡ് 1എ, 1ബി, 2, 3എ, 3ബി, 4എ, 4ബി എന്നിങ്ങനെയാണു തീരദേശ മേഖലകളെ തിരിച്ചിരിക്കുന്നത്. ഇതിൽ ജനവാസ മേഖല ഉൾപ്പെടുന്നതു സോൺ 2, 3എ, 3ബി എന്നിവയിലാണ്. 

സോൺ 1: പാരിസ്ഥിതികമായി ഏറ്റവും മോശം തീരപ്രദേശം.

സോൺ 1എ: തീരപ്രദേശത്തിനു സ്വാഭാവികത നൽകുന്ന കണ്ടൽക്കാട്, പവിഴപ്പുറ്റ്. 

സോൺ 1ബി:  വേലിയേറ്റ–വേലിയിറക്ക രേഖയ്ക്കിടയിലുള്ള പ്രദേശം

ADVERTISEMENT

സോൺ 2: നഗരമേഖലയിൽ തീരരേഖയോടു ചേർന്നു വരുന്ന വികസിത പ്രദേശം. നഗരസഭകളും കോർപറേഷനുകളും നഗരസ്വഭാവമുള്ള പഞ്ചായത്തുകളുമാണ് കൂടുതൽ ഇളവുകളുള്ള ഈ സോണിൽ ഉൾപ്പെടുക. 

സോൺ 3: ജലാശയങ്ങളുടെ തീരത്തുള്ള ജനസാന്ദ്രതയേറിയ പഞ്ചായത്തുകൾ.

സോൺ 3എ:  2011 ലെ സെൻസസ് പ്രകാരം ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 2161ൽ കൂടുതലുള്ള പ്രദേശം. 

സോൺ 3ബി: ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 2161ൽ കുറവുള്ള പ്രദേശം.

സോൺ 4: തിരയുടെ സ്വാധീനമുള്ള ജലാശയം

സോൺ 4എ: വേലിയിറക്ക രേഖ മുതൽ 12 നോട്ടിക്കൽ മൈൽ വരെയുള്ള ജലാശയം

സോൺ 4ബി: ഈ ജലാശയത്തിൽ ഒരു ഭാഗത്തെ വേലിയിറക്ക രേഖയ്ക്കും മറുഭാഗത്തെ വേലിയിറക്ക രേഖയ്ക്കും ഇടയിൽ വരുന്ന പ്രദേശം. 

പൊതു നിയന്ത്രണം ഇവയ്ക്ക്

∙ പുതിയ വ്യവസായ പദ്ധതികൾ, നിലവിലുള്ളതിന്റെ വികസനം

∙ എണ്ണഖനനം

∙ പുതിയ മത്സ്യസംസ്കരണശാല

∙ നിലംനികത്തൽ

∙ മാലിന്യംതള്ളൽ

∙ മണൽ–പാറ ഖനനം

∙ മണൽക്കൂനകളുടെ രൂപമാറ്റം

∙ ഭൂഗർഭ ജലമൂറ്റൽ

English Summary:

Central government rejected state government's demand to add more Panchayats