7 നടന്മാർക്കെതിരെ പീഡന പരാതി നൽകിയ നടി മുൻകൂർ ജാമ്യം തേടി
കൊച്ചി ∙ നടൻമാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന പരാതി നൽകിയ നടി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നടിക്കെതിരെ ബന്ധുവായ യുവതി നൽകിയ പരാതിയിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. പതിനാറാം വയസ്സിൽ ചെന്നൈയിലെ ഹോട്ടലിലെത്തിച്ച് ഒരു സംഘം ആളുകൾക്കു ലൈംഗികചൂഷണം നടത്താൻ അവസരമൊരുക്കി എന്ന പരാതിയിലാണു നടിക്കെതിരെ കേസെടുത്തിരിക്കുന്നത്

കൊച്ചി ∙ നടൻമാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന പരാതി നൽകിയ നടി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നടിക്കെതിരെ ബന്ധുവായ യുവതി നൽകിയ പരാതിയിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. പതിനാറാം വയസ്സിൽ ചെന്നൈയിലെ ഹോട്ടലിലെത്തിച്ച് ഒരു സംഘം ആളുകൾക്കു ലൈംഗികചൂഷണം നടത്താൻ അവസരമൊരുക്കി എന്ന പരാതിയിലാണു നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാൽ കേസിനെക്കുറിച്ച് വ്യക്തമാക്കാതെയാണു നടി മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്. തനിക്കെതിരെ അജ്ഞാതമായ പരാതിയിൽ അജ്ഞാതമായ പൊലീസ് സ്റ്റേഷനിലുള്ള കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിക്കാരി ആവശ്യപ്പെട്ടിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം താൻ പരാതി നൽകിയതോടെ തന്റെ ജീവന് ഭീഷണിയുണ്ടെന്നു ഹർജിക്കാരി അറിയിച്ചു. വാർത്താ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും വ്യാജ വാർത്ത വന്നു. എന്നാൽ ഇതുവരെ പൊലീസിൽനിന്ന് ഔദ്യോഗിക വിവരമൊന്നും തനിക്കു ലഭിച്ചിട്ടില്ല. തനിക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാനായി വിവരാവകാശ നിയമ പ്രകാരം പൊലീസിന് അപേക്ഷ നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും അറിയിച്ചു. എന്നാൽ അന്വേഷണ ഏജൻസിക്കു ലഭിച്ച തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ കെട്ടിച്ചമച്ച കേസാണെന്നു ഹർജിയിൽ ആരോപിക്കുന്നുണ്ട്.